ADVERTISEMENT

പാലോട് ∙ നിത്യേന ഏറെ പേർക്ക് ആരോഗ്യ സേവനം നൽകുന്ന മടത്തറ സിദ്ധ ആശുപത്രി പരിമിതമായ സൗകര്യത്തിൽ വാ‍ടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും ആശുപത്രിക്കായി ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച കെട്ടിടം നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും ഉദ്ഘാടനം നടക്കാതെ കാടുകയറിയും സാധനങ്ങൾ തുരുമ്പെടുത്തും നശിക്കുന്നു. മടത്തറ മാർക്കറ്റിനുള്ളിൽ കെട്ടിയ കെട്ടിടമാണ് ഇത്തരത്തിൽ നശിക്കുന്നത്. 2013 –14 വർഷത്തിലാണ് സിദ്ധ ആശുപത്രി പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയിൽ അനുവദിക്കുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ മടത്തറയിൽ ഒറ്റമുറി കട വാടകയ്ക്ക് എടുത്താണ് പ്രവർത്തിച്ചു വരുന്നത്.

ഇതാകട്ടെ വളരെ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായ കെട്ടിടത്തിനായി കഴിഞ്ഞ ഭരണ സമിതി ഫണ്ട് അനുവദിക്കുകയും മടത്തറ മർക്കറ്റ് സ്ഥലത്ത് നിലവിലെ ഭരണ സമിതി കെട്ടിട നിർമാണം പൂർത്തിയാക്കുകയും ചെയ്തു. പൂർത്തിയായ കെട്ടിടത്തിന് ഇനി വൈദ്യുതി കണക്‌ഷൻ മാത്രമാണ് കിട്ടാനുള്ളതെന്നും എന്നിട്ടും കെട്ടിടം ഉദ്ഘാടനം ചെയ്യാത്തതിന്റെ കാരണമെന്തെന്നും നാട്ടുകാർ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com