ADVERTISEMENT

വൈദ്യുതി മുടങ്ങും
കിളിമാനൂർ ∙ കിളിമാനൂർ 110 കെവി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോമർ, 110, 11 കെവി ഫീഡറുകൾ എന്നിവയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ  എന്നീ സെക്‌ഷൻ പരിധിയിലേക്കും കല്ലമ്പലം, കടയ്ക്കൽ 33 കെവി സബ് സ്റ്റേഷനുകളിലേക്കും ഇന്നു രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ 110 കെവി സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങും.

പ്രതിഭാ കേന്ദ്രങ്ങളിൽ വേനൽപ്പാട ക്യാംപ് ആരംഭിച്ചു
ആറ്റിങ്ങൽ∙  ബിആർസിയുടെ പരിധിയിലുള്ള 5 പ്രതിഭാ കേന്ദ്രങ്ങളിലും അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വേനൽപ്പാട ക്യാംപുകൾ ആരംഭിച്ചു. ആലന്തറ, ഭഗവതികോണം, മുക്കുടിൽ, ഒറ്റൂർ പെരുമാതുറ എന്നീ കേന്ദ്രങ്ങളിലാണ് ക്യാംപുകൾ ആരംഭിച്ചത്. ‌പ്രവൃത്തി പരിചയം, ആർട്ട് എജ്യുക്കേഷൻ, മ്യൂസിക്, ലോഷൻ നിർമാണം, നാടൻ കളികൾ പരിചയപ്പെടൽ, കായിക വിദ്യാഭ്യാസം തുടങ്ങി വിവിധ പരിപാടികളാണ് ഓരോ പ്രതിഭാ കേന്ദ്രങ്ങളിലും നടക്കുന്നത്.

സമ്മർ സ്കൂളിന് തുടക്കം
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കുട്ടികളുടെ വേനൽക്കാല കൂട്ടായ്മ സമ്മർ സ്കൂളിന് തുടക്കമായി. അടുത്ത മാസം 17 ന് സമാപിക്കും. ഗായിക പി.ആർ.പുഷ്പവതി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു.അശോകൻ, സംവിധായകൻ നിതീഷ് സഹദേവൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, ലൈബ്രറി ഉപദേശക സമിതി അംഗം എൽ. ഗോപീകൃഷ്ണൻ, ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനും സമ്മർ സ്കൂൾ ചെയർപേഴ്സണുമായ പി.എൽ. മഞ്ജു എന്നിവർ പ്രസംഗിച്ചു. മ്യൂസിക് റിയാലിറ്റി ഷോ താരം അവനി കുട്ടികളുമായി സംവദിച്ചു. പ്രഫ. വി.മധുസൂദനൻ നായർ, ഹരിത വി.കുമാർ, ദിവ്യ എസ്.അയ്യർ, കുമാരി ദേവനന്ദ, അബിൻ ബിനോ തുടങ്ങിയവർ ക്യാംപിൽ പങ്കെടുക്കും. 

പൈങ്കുനി ആറാട്ട്: തിരുവനന്തപുരത്ത് 21ന് 5 മണിക്കൂർ വിമാന സർവീസില്ല
തിരുവനന്തപുരം ∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനായി 21 ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ തിരുവനന്തപുരം വിമാനത്താവളത്തില എല്ലാ സർവീസുകളും റദ്ദാക്കും. റൺവേയിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത് . സർവീസുകളുടെ പുതുക്കിയ സമയക്രമം അതതു കമ്പനി അധികൃതരിൽ നിന്നു ശേഖരിക്കണം.

കാർട്ടൂൺ മത്സരം
തിരുവനന്തപുരം∙ കേരള കാർട്ടൂൺ അക്കാദമിയും ടൂൺസ് അനിമേഷേനും ചേർന്ന് സ്കൂൾ, കോളജ് തലത്തിൽ ഉളളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി തിരഞ്ഞെടുപ്പ് കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. മെയ് 31 വരെ അപേക്ഷ നൽകാം. എന്ന cartoonacademy @gmail.com ഇ മെയിൽ വിലാസത്തിൽ അയയ്ക്കാം. 

സമ്മർ ക്ലാസ് നാളെ മുതൽ
തിരുവനന്തപുരം∙മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തിൽ ഭാരത് ഭാവിക ഫൗണ്ടേഷൻ നാളെ മുതൽ 21 വരെ സമ്മർ ക്ലാസുകൾ നടത്തും. വെളളയമ്പലം ബിഷപ് ഹൗസിനു സമീപമുള്ള ട്രിവാൻഡ്രം സോഷ്യൽ സൊസൈറ്റിയിലാണ് ക്ലാസുകൾ. ഏഴു മുതൽ 12 വരെയുള്ള ക്ലാസുകാർക്ക് പങ്കെടുക്കാം. ഫോൺ. 8714608603. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com