ADVERTISEMENT

തിരുവനന്തപുരം∙ കേശവദാസപുരം പാരഗൺ റസ്റ്ററന്റിലെ  ജീവനക്കാർ ഭക്ഷണ വിതരണ കമ്പനിയുടെ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി.  ചൊവ്വാഴ്ച ഉച്ചയ്ക്കു പാർക്കിങ് ഏരിയയിൽ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. മർദനത്തിന്റെ ക്യാമറ ദൃശ്യം പുറത്തുവന്നു. യുവാവ് ഭക്ഷണ വിതരണ കമ്പനിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ആരോപണമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്നു മെഡിക്കൽകോളജ് എസ്എച്ച്ഒ ജി.സാബു അറിയിച്ചു.  

ഭക്ഷണ വിതരണക്കാരനായ യുവാവ് , കാർ പാർക്ക് ചെയ്യുകയായിരുന്ന  ജീവനക്കാരുടെ നിർദേശമനുസരിച്ച് തന്റെ ബൈക്ക് മാറ്റിയെങ്കിലും യുവാവിനെ കടത്തിവിട്ടില്ല. ഇതോടെ യുവാവ്  ജീവനക്കാരോടു തട്ടിക്കയറുകയും ഹോട്ടലിനുള്ളിൽ നിന്നു കൂടുതൽ പേർ എത്തി വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. 

കസ്റ്റമറുടെ കാർ പാർക്കിങ് ഏരിയയിലേക്ക്  മാറ്റിയിടാൻ ഡെലിവറി ബോയിയുടെ  ബൈക്ക് തടസ്സമായെന്നും മാറ്റാൻ പലവട്ടം പറഞ്ഞിട്ടും അനുസരിച്ചില്ലെന്നും  റസ്റ്ററന്റ് ജനറൽ മാനേജർ അഭിലാഷ് പറഞ്ഞു. തർക്കത്തിനിടെ ഡെലിവറി ബോയി  അസഭ്യം പറഞ്ഞെന്നും ഡ്രൈവറെ ആദ്യം മർദിച്ചെന്നുമാണ് അവർ  പറയുന്നത്. ഇതിനിടെ മറ്റ് രണ്ട് ഡ്രൈവർമാർ ഡെലിവറി ബോയിയെ തല്ലിയെന്നും സംഭവത്തിൽ റസ്റ്ററന്റിലെ മൂന്ന് ഡ്രൈവർമാർക്ക് മെമ്മോ നൽകിയെന്നും ജനറൽ മാനേജർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com