ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട്ടിൽ ഇതുവരെ ലഭിച്ചത് 9.60 ലക്ഷം അപേക്ഷകൾ. ഇതിൽ 6.33 ലക്ഷം അപേക്ഷകൾ തീർപ്പാക്കി. ബാക്കി 3.27 ലക്ഷം അപേക്ഷകൾ പരിശോധനാ ഘട്ടത്തിൽ. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള ഓൺലൈൻ സേവനങ്ങൾ‌ ഒറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ജനുവരി ഒന്നിനാണ് കെ സ്മാർട് ആരംഭിച്ചത്. വസ്തു നികുതി, കെട്ടിട നിർമാണ നികുതി, ലൈസൻസ് ഫീ, സിവിൽ റജിസ്ട്രേഷൻ എന്നിങ്ങനെ ആകെ 628.66 കോടി രൂപ കെ സ്മാർട് വഴി സ്വീകരിച്ചു.

ഇതുവരെ 77916 ജനന സർട്ടിഫിക്കറ്റ് അപേക്ഷകൾ ലഭിച്ചു. ഇതിൽ 67176 എണ്ണം അനുവദിച്ചു. ആകെ ലഭിച്ച മരണ സർട്ടിഫിക്കറ്റ് അപേക്ഷകൾ 38384. അനുവദിച്ചവ 30694. ആകെ ലഭിച്ച വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷകൾ 29073. അനുവദിച്ചവ 12826. കച്ചവടക്കാർക്കും വ്യവസായികൾക്കുമായി ഇതുവരെ 5459 പുതിയ ലൈസൻസുകൾ വിതരണം ചെയ്തു.

65354 അപേക്ഷകൾ പുതുക്കി. വസ്തുനികുതി ഇനത്തിൽ ആകെ വരവ് 328.45 കോടി രൂപയാണ്. ലോ റിസ്ക് കാറ്റഗറി കെട്ടിടങ്ങൾക്ക് 10 സെക്കൻഡിനുള്ളിൽ കെ സ്മാർട് പ്ലാറ്റ്ഫോമിൽ നിന്നു ബിൽഡിങ് പെർമിറ്റ് ലഭിക്കും. ഇതുവരെ 5066 പെർമിറ്റുകൾ അനുവദിച്ചു. ഇതിൽ 4037 എണ്ണം സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകളും 848 എണ്ണം നോർമൽ പെർമിറ്റുകളും 181 എണ്ണം റെഗുലറൈസേഷനുകളുമാണ്.

ഉപയോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 8876. ഇതിൽ 1322 പരാതികൾ പരിഹരിച്ചപ്പോൾ 39 എണ്ണം തള്ളുകയും 692 എണ്ണം പരാതിക്കാർക്കു തിരികെ നൽകുകയും ചെയ്തു. 6823 പരാതികൾ പരിഗണനയിലാണ്. വിവിധ മനുഷ്യ വിഭവ ശേഷി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഇതുവരെ 5.30 ലക്ഷം പേരും 13563 സ്ഥാപനങ്ങളും 8253 ജീവനക്കാരും റജിസ്റ്റർ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com