ADVERTISEMENT

കുലശേഖരം∙ പേച്ചിപ്പാറ ഡാമിന് മറുഭാഗത്തുള്ള ആദിവാസി കോളനിയിലുള്ളവർ ഇക്കുറിയും ബോട്ടിൽ എത്തി തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചു . പേച്ചിപ്പാറ സർക്കാർ ട്രൈബൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയാണ് ഇവർ വോട്ട് ചെയ്തത്. പച്ചമല, മുറവൻപ്പൊറ്റ, കളപ്പാറ, തോട്ടമല, എട്ടാംകുന്ന്, വളയംതൂക്കിമല തുടങ്ങി ആദിവാസി ഗ്രാമങ്ങളിലുള്ളവരാണ് വോട്ടവകാശം വിനിയോഗിച്ചു മടങ്ങിയത്.

വളരെ ക്ലേശകരമായിരുന്നു ഇവരുടെ യാത്ര. താമസസ്ഥലത്ത് നിന്നും മൂന്നു കിലോമീറ്ററോളം ദൂരം നടക്കണം. പിന്നീട്  ബോട്ടിലാണ് യാത്ര. ബോട്ടിൽ നിന്ന് ഇറങ്ങിയ ശേഷം  വീണ്ടും രണ്ടു കിലോമീറ്ററോളം ദൂരം നടക്കാനുണ്ട്. ബൂത്തിലേക്ക്. അതൊന്നും അവരെ പിന്നോട്ടു വലിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com