ADVERTISEMENT

പോത്തൻകോട് ∙ പഞ്ചായത്തിലെ പണിമൂല വാർഡിലൂടെ കടന്നു പോകുന്ന തെറ്റിച്ചിറ – കുന്നുംപുറം റോഡ് നവീകരണം നടന്നിട്ട് 10 വർഷത്തിലേറെയായി. 3 കിലോമീറ്ററോളം വരുന്ന റോഡിൽ ടാർ കാണാനില്ല. മെറ്റലുകളിളകി റോഡ് നിലവിൽ യാത്രക്കാർക്ക് ഭീഷണിയാണ്. കൊച്ചുകുന്നുംപുറം ഭാഗത്തെത്തിയാൽ ഇരുചക്ര വാഹനത്തിൽ വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ച ഉറപ്പാണ്. വാവറയമ്പലം - കീഴാവൂർ, പോത്തൻകോട് - അണ്ടൂർക്കോണം തുടങ്ങി പ്രധാന റോഡുകളിലേക്കെത്താനുള്ള പാത കൂടിയാണിത്.

കുറഞ്ഞത് നാൽപതോളം കുടുംബങ്ങൾ ദിവസവും യാത്രയ്ക്കായി റോഡിനെ ആശ്രയിക്കുന്നുണ്ട്. കൂടാതെ സ്കൂൾ ബസുകളടക്കം ഇതുവഴി പോകുന്നുണ്ട്. റോഡ് മുറിച്ചു പോകുന്ന തെറ്റിയാർ തോടിനു മുകളിലെ പാലത്തിനോടു ചേർന്നുള്ള കരിങ്കൽ ഭിത്തിയുടെ ഒരു ഭാഗവും ഇടിഞ്ഞു പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. മഴക്കാലമായാൽ ഈ റോഡിലൂടെ കാൽനട യാത്രപോലും ദുരിതമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com