ADVERTISEMENT

നെയ്യാറ്റിൻകര ∙ ദശാബ്ദങ്ങളായുള്ള ജനത്തിന്റെ മുറവിളിക്കൊടുവിൽ പാഞ്ചിക്കാട്ട് കടവിൽ പാലം യാഥാർഥ്യമായെങ്കിലും അപ്രോച്ച് റോഡിന് ഇനിയും ശാപമോക്ഷം ലഭിച്ചിട്ടില്ല. ഇതുവഴി നടുവൊടിക്കുന്ന യാത്ര നടത്തി ജനം തളർന്നു. പരാതിയുമായി അധികൃതരുടെ മുന്നിൽ എത്തിയിട്ടും രക്ഷയില്ല. കടത്ത് വള്ളം ഇല്ലെങ്കിൽ തിരുപുറം പഞ്ചായത്തിൽ നിന്നു ചെങ്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി സ്ഥിതിയുണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ പാഞ്ചിക്കാട്ട് കടവിൽ ചെങ്കൽ – തിരുപുറം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പാലം യാഥാർഥ്യമായി.

എന്നാൽ, പാലം നിർമിച്ചിട്ട് 8 വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാൻ അധികൃതർക്കാവുന്നില്ല. പഴയകട ജംക്‌ഷൻ മുതൽ പാഞ്ചിക്കാട്ട് കടവ് വരെയുള്ള റോഡാണ് വികസിപ്പിക്കേണ്ടത്. നിലവിൽ കഷ്ടിച്ച് ഒരു ലോറി പോകുന്ന വഴിയാണുള്ളത്. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്നതു കാരണം ടാർ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഒട്ടേറെ ഇടങ്ങളിൽ കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. പഴയകടയിൽ നിന്ന് മരിയൻ തീർഥാടന കേന്ദ്രമായ വ്ലാത്താങ്കര പള്ളി, ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നത് ഇതുവഴിയാണ്. ദിവസവും ഇവിടെ ഗതാഗതക്കുരുക്കാണ്. 

ജനം പറയുന്നത്
അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കാൻ അടിയന്തരമായി വിജ്ഞാപനം പുറപ്പെടുവിക്കണം. സമയ ബന്ധിതമായി നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുകയും വേണം. കഴക്കൂട്ടം – കാരോട് ബൈപാസ് യാഥാർഥ്യമായതോടെ പാഞ്ചിക്കാട്ട് കടവ് പാലം ഒട്ടേറെ പേർ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെങ്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ. അപ്രോച്ച് റോഡ് യാഥാർഥ്യമാക്കി ഉൾ പ്രദേശങ്ങളിലെ താമസക്കാർക്ക് ഗതാഗത സൗകര്യം ഉറപ്പു വരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com