ഓവർബ്രിജ് ജംക്‌ഷനിൽ സിഗ്നൽ പ്രവർത്തനരഹിതം; ഗതാഗത നിയന്ത്രണം തോന്നിയപടി
Mail This Article
×
തിരുവനന്തപുരം ∙ നഗരത്തിൽ തിരക്കേറിയ ഓവർബ്രിജ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകൾ ഒരാഴ്ചയായി പ്രവർത്തിക്കാതായതോടെ ഗതാഗതനിയന്ത്രണം തോന്നിയപടി. ട്രാഫിക് പൊലീസിനു പോലും പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിലാണു വാഹനങ്ങൾ പായുന്നത്. പകൽ കനത്ത ചൂടായതിനാൽ മുഴുവൻ സമയവും വെയിലത്തു നിന്ന് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനും സാധിക്കുന്നില്ല.
രാത്രി പൊലീസ് സാന്നിധ്യം കൂടി ഇല്ലാതാകുന്നതോടെ വാഹനങ്ങൾ പലവഴി ചീറിപ്പായുകയാണ്. കിഴക്കേകോട്ട സ്റ്റാൻഡിലേക്കും തിരിച്ചും പോകുന്ന ബസുകൾ ഏറെയുള്ളതിനാൽ ഇരുചക്രവാഹന യാത്രക്കാർ സിഗ്നൽ ലൈറ്റ് ഇല്ലാത്ത ജംക്‌ഷനിൽ ഭീതിയോടെയാണ് വാഹനമോടിക്കുന്നത്. ഓവർബ്രിജ് ജംക്‌ഷനിൽ നിന്നു തമ്പാനൂർ ഭാഗത്തേക്കു പോകുമ്പോൾ ആർഎംഎസിനു സമീപമുള്ള സിഗ്നൽ ലൈറ്റുകളും പ്രവർത്തിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.