ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷയിലെ വിജയ ശതമാനത്തിൽ മുൻവർഷത്തെക്കാൾ മികച്ച പ്രകടനവുമായി തലസ്ഥാനം. ശതമാനത്തിന്റെ കണക്കിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണെങ്കിലും  99.08% വിജയം നേടി. കഴിഞ്ഞ വർഷം 98.96% ആയിരുന്നു വിജയശതമാനം.34393 പേർ പരീക്ഷ എഴുതിയതിൽ 17045 ആൺകുട്ടികളും 17032 പെൺകുട്ടികളും ഉൾപ്പെടെ 34077 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 2116 ആൺകുട്ടികളും 3914 പെൺകുട്ടികളും ഉൾപ്പെടെ 6030 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 158 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതിൽ 68 സർക്കാർ സ്കൂളുകളും 45 വീതം എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.

വിജയശതമാനം കുറവ്  ഇക്കുറിയും ആറ്റിങ്ങലിന്
ആറ്റിങ്ങൽ∙ എസ്എസ്എൽസി പരീക്ഷയിൽ ഇക്കുറിയും സംസ്ഥാനത്തെ കുറവ് വിജയശതമാനം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലക്ക്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് 99 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷവും വിജയശതമാനത്തിൽ കുറവ് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയായിരുന്നു.പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ വിദ്യാർഥികൾ ചില സ്കൂളുകളിൽ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നാണ് വിജയശതമാനം താഴാൻ കാരണമെന്ന് ഡിഇ ഓഫിസ് അധികൃതർ പറഞ്ഞു.

വിജയ ശതമാനം താഴാനുള്ള കാരണം അന്വേഷിക്കുമെന്നും വിജയ ശതമാനം കുറഞ്ഞ സ്കൂളുകളിൽ നിന്നും റിപ്പോർട്ട് തേടുമെന്നും ഡിഇഒ യുടെ ചുമതല വഹിക്കുന്ന കിളിമാനൂർ എഇഒ വിഎസ് പ്രദീപ് പറഞ്ഞു. അടുത്തയാഴ്ച സ്കൂൾ അധ്യാപകരുടെ അവലോകന യോഗം വിളിച്ചു ചേർത്ത് വിജയശതമാനം താഴുന്നത് പരിഹരിക്കുന്നതിന് നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com