തിരുവനന്തപുരം ജില്ലയിൽ ഇന്ന് (10-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഐടിഐ പ്രവേശനം
ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ ഐഎംസിയുടെ എസ്എസ്എൽസി, പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9074874208.
കൺവൻഷൻ
നെടുമങ്ങാട്∙ നെടുമങ്ങാട് കാത്തലിക് ബൈബിൾ കൺവൻഷൻ ഇന്ന് ആരംഭിച്ച് വിവിധ ചടങ്ങുകളോടെ 12 ന് സമാപിക്കും.
പ്ലേസ്മെന്റ് ഡ്രൈവ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, അസി. മാനേജർ, മാനേജർ തസ്തികകളിലാണ് നിയമനം. 13ന് മുൻപ് റജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ: 2937171
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര സെന്റ് ട്രീസ ഓഫ് ആവില ഐസിഎസ്ഇ സ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. 20ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 2222339