ജെസ്ന കേസ് തുടരന്വേഷണം: തീരുമാനം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ ജെസ്ന മരിയ തിരോധാന കേസിൽ തുടരന്വേഷണം വേണോ എന്നതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ഇന്ന്. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്. ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവു ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസിന്റെ വാദം. മുദ്ര വച്ച കവറിൽ ചില തെളിവുകൾ ജയിംസ് ഹാജരാക്കിയത് കോടതി തെളിവായി സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് സിബിഐ ഹാജരാക്കിയ കേസ് ഡയറിയും കോടതി വിശദമായി പരിശോധിച്ചു.