തിരുവനന്തപുരം ജില്ലയിൽ ഇന്ന് (12-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
ശുദ്ധജലവിതരണം തടസ്സപെടും
തിരുവനന്തപുരം∙ സ്മാർട്ട് സിറ്റി റോഡ് പണിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇന്റർകണക്‌ഷൻ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ രാത്രി 11വരെ നഗരത്തിൽ ശുദ്ധ ജലവിതരണം തടസ്സപ്പെടും. പാളയം, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം , പാറ്റൂർ, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ആൾ സൈന്റ്സ്, വെട്ടുകാട്, ശങ്കുമുഖം, ആൽത്തറ, വെള്ളയമ്പലം, വഴുതക്കാട് , കോട്ടൺഹിൽ, ഇടപഴിഞ്ഞി, മേട്ടുകട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്നും മുൻ കരുതൽ സ്വീകരിക്കണമെന്നും ജല അതോറിറ്റി അറിയിച്ചു.
താൽക്കാലിക അധ്യാപക ഒഴിവ്
കഴക്കൂട്ടം∙ കുളത്തൂർ ഗവ. ആർഎൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 13ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ വച്ചു നടക്കും.
അധ്യാപക ഒഴിവ്: നാളെ അഭിമുഖം
തിരുവനന്തപുരം ∙ കഴക്കൂട്ടം മൺവിള ഗവ. എൽപിഎസിലെ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ജലവിതരണം മുടങ്ങും
നെയ്യാറ്റിൻകര ∙ കാളിപ്പാറ ജലശുദ്ധീകരണ ശാലയിലേക്കുള്ള കെഎസ്ഇബിയുടെ യുജി കേബിൾ തകരാറിൽ ആയതിനാൽ ഇന്നു മുതൽ 14 വരെ കാട്ടാക്കട, നെയ്യാറ്റിൻകര, ആറാലുംമൂട്, പാറശാല സെക്‌ഷൻ ഓഫിസുകളുടെ പരിധിയിൽ ജലവിതരണം ഭാഗികമായി മുടങ്ങും.
അധ്യാപക പരിശീലനം
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബിആർസി) പരിധിയിൽ അവധിക്കാല അധ്യാപക പരിശീലനം 14 മുതൽ ആരംഭിക്കും.
റജിസ്‌ട്രേഷൻ ക്യാംപ് 16ന്
തിരുവനന്തപുരം ∙ കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും വധൂവരൻന്മാരെ കണ്ടെത്താനുള്ള റജിസ്‌ട്രേഷൻ ക്യാംപും 16നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. രാവിലെ 10നു വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും. ആദ്യവിവാഹം, പുനർവിവാഹം, മിശ്രവിവാഹം, ഭിന്നശേഷിക്കാരുടെ വിവാഹം എന്നിവയ്‌ക്കുള്ള റജിസ്‌ട്രേഷനാകും ക്യാംപിൽ നടക്കുക. യുവതികൾക്കു റജിസ്ട്രേഷൻ സൗജന്യമാണെന്ന് അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി കെ.എം.രവീന്ദ്രൻ, സംസ്‌ഥാന കമ്മിറ്റി അംഗം സി.അംബുജാക്‌ഷൻ, ജില്ലാ പ്രസിഡന്റ് എസ്.ഷാജി, സെക്രട്ടറി ഡി.രേവമ്മ എന്നിവർ പറഞ്ഞു.
കുട്ടികൾക്ക് ക്യാംപ്
നെടുമങ്ങാട്∙ ആനാട് പുനവക്കുന്ന് റസിഡന്റ്സ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാംപ് ഹരി നീലഗിരി ഉദ്ഘാടനം ചെയ്തു. പി.ബൈജുനാഥ് അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, കെ.പി.ഗിരികുമാർ, കുമാരലാൽ, അശോക് കുമാർ, ജയചന്ദ്രനാഥ്, പ്രേമ, സുജിത എന്നിവർ നേതൃത്വം നൽകി.
സൗജന്യ കൂൺ കൃഷി പരിശീലനം
തിരുവനന്തപുരം ∙ മഷ്റൂം ഫാർമേഴ്സ് ആൻഡ് ബൈ പ്രൊഡക്ട്സ് പ്രൊഡ്യൂസേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ സൗജന്യ കൂൺ കൃഷി പരിശീലനം 15നു രാവിലെ 10നു കൈമനം കൂൺപുരയിൽ നടക്കും. ഫോൺ: 9847328975.