ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിഷേധങ്ങൾക്കിടെ ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് ഭാഗികമായി നടന്നു. സംസ്ഥാനത്താകെ ഇരുപതോളം കേന്ദ്രങ്ങളിൽ 117 പേർ ടെസ്റ്റിന് എത്തി. ഇതിൽ 52 പേർ വിജയിച്ചു. സ്ലോട്ട് അനുവദിച്ചവർ പ്രതിഷേധവും തോൽവിയും ഭയന്നാണ് ടെസ്റ്റിന് എത്താതിരുന്നത്. ആകെയുള്ള 86 സ്ഥലങ്ങളിൽ 20 ൽ പോലും ടെസ്റ്റ് നടക്കുന്നില്ലെന്നതാണു സ്ഥിതി. സമരം നീളുന്നതോടെ കാത്തിരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ദിവസം 8000 വീതം ടെസ്റ്റ് നടന്നിടത്താണ് ഇപ്പോൾ 100 പേർ എത്തുന്നത്. ഇപ്പോൾ ടെസ്റ്റ് നടത്തിയാൽ പരാജയപ്പെടുമെന്നു പറഞ്ഞ് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരെ പിന്മാറ്റുന്നുവെന്നാണ് മോട്ടർ വാഹന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം. എത്തുന്നവരെ കൂകി വിളിച്ചും ടെസ്റ്റ് സമയത്ത് ബഹളമുണ്ടാക്കിയും ശ്രദ്ധതിരിക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നു. 

സംഘടനാ നേതാവിന്റെ മകൾക്കു ടെസ്റ്റ്; പ്രതിഷേധം
തിരുവനന്തപുരത്ത് മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും പങ്കെടുത്ത 3 പേരും പരാജയപ്പെട്ടു. മോട്ടർ വെഹിക്കിൾ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദിന്റെ മകളും ടെസ്റ്റിന് ഉണ്ടായിരുന്നു. വിനോദ് ഗ്രൗണ്ടിൽ കയറിയതിനെതിരെ കൂകിവിളിച്ചും ബഹളം വച്ചും പ്രതിഷേധക്കാർ രംഗത്തുവന്നു. 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിന് എത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. മലപ്പുറം ജില്ലയിൽ ഒരിടത്തും ടെസ്റ്റ് നടന്നില്ല. സ്ലോട്ട് ലഭിച്ച ആരും എത്തിയില്ല. കോഴിക്കോട് ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഒരാൾ മാത്രം എത്തി പരാജയപ്പെട്ടു. കണ്ണൂർ തലശ്ശേരിയിൽ  കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ടെസ്റ്റിൽ ഒരാൾ മാത്രം എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com