ADVERTISEMENT

പുത്തൂർ∙ ‘ സുലൂർ വ്യോമതാവളത്തിലെ ഹെലികോപ്റ്റർ യൂണിറ്റിലെ അംഗമായ പ്രദീപ് കൊച്ചിയിലേക്ക് ഇടയ്ക്ക് ഔദ്യോഗിക യാത്രയ്ക്കു പറക്കും. തൃശൂരിനു മുകളിലൂടെയാണു പോകുന്നതെങ്കിൽ അക്കാര്യം മുൻപേ വിളിച്ചു പറയും. ചില ഘട്ടങ്ങളിൽ അത്തരം യാത്രകൾ പൊന്നൂക്കരയിലെ വീടിനു മുകളിലൂടെ ആണെങ്കിൽ പ്രദീപ് ഞങ്ങളെ വരുന്ന വി വിവരവും, സമയവും മുൻകൂട്ടി അറിയിക്കും. ഹെലികോപ്റ്റർ കടന്നുപോകുമ്പോൾ ഞങ്ങൾ കൈകൾ വീശി കൊണ്ടിരിക്കും.

’’കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ പ്രദീപ് കുമാറിനെ അനുസ്മരിച്ച് ഇന്നലെ നടന്ന സർവകക്ഷി അനുശോചന യോഗത്തിനു ശേഷം പുത്തൂർ സ്കൂളിലെ അവന്റെ പഴയ സഹപാഠികളാണു ഓർമകൾ ചടങ്ങിൽ പങ്കുവച്ചത്. കുറച്ചു മാസങ്ങൾക്കു മുൻപു കൂടി അത്തരമൊരു ഹെലികോപ്റ്റർ യാത്ര തങ്ങൾ ആസ്വദിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.

അന്ന് ഞങ്ങൾ കൈവീശുന്നത് അവൻ കാണുന്നുണ്ടെന്ന് ഞങ്ങൾ കരുതും. ഇനി അത്തരം അനുഭവങ്ങളില്ല എന്നതു വേദനിപ്പിക്കുന്നു. സഹപാഠികൾ ഓരോരുത്തും പറഞ്ഞത് അവന്റെ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന സങ്കടം. മതിക്കുന്ന സ്കൂളിലും പുത്തൂർ സ്കൂളിലുമായി ഏറെ വർഷം ഒപ്പമിരുന്നു പഠിച്ചവരാണ് ഇവർ.

അവധി വേളകളിൽ വിദ്യാർഥി സംഗമങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന പ്രദീപെന്ന് ഇവർ ഓർമിച്ചു. നഴ്സറി ക്ലാസ് മുതൽ സഹപാഠിയും അയൽവാസിയുമായ ഇ. രാധാകൃഷ്ണനാണ് സഹപാഠികൾക്ക് വേണ്ടി സംസാരിച്ചത്. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്കു സർക്കാർ ജോലി നൽകണമെന്നും പ്രദീപിന്റെ വീടിനു സമീപം സ്മാരകം നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com