ADVERTISEMENT

ഇരിങ്ങാലക്കുട∙ കാലാപങ്ങൾ ഇല്ലാതാക്കിയ ഉപരിപഠനത്തിന്റെ സാധ്യതകൾ തേടി മണിപ്പുരിൽ നിന്നെത്തിയ 12 വിദ്യാർഥികൾ പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഎ‍െയിൽ പഠനം ആരംഭിച്ചു. മണിപ്പുരിലെ കലാപ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞ സമയത്ത് ഐടിഎ‍െ പ്രിൻസിപ്പൽ ഫാ. യേശുദാസും കൊടകര സ്വദേശിയും ഗ്രൂപ്പ് ഇൻസ്ട്രക്ടർ ആൻഡ്രൂസ് ജോസഫും ചേർന്ന് അവിടെ എത്തി ഉപരിപഠനം നടത്താൻ ആഗ്രഹമുള്ള വിദ്യാർഥികളെ കണ്ടെത്തി.

തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പഠനം വാഗ്ദാനം ചെയ്തു. 6 പേർ ഓട്ടോ മൊബൈൽ മെക്കാനിക് വിഭാഗത്തിലും 6 പേർ ഇലക്ട്രിക്കൽ വിഭാഗത്തിലുമാണ് പഠനം ആരംഭിച്ചിരിക്കുന്നത്. രണ്ട് വർഷം നീണ്ടു നിൽക്കുന്ന കോഴ്സ് പഠിച്ച് പൂർത്തിയാകുമ്പോൾ ജോലി സാധ്യതയും ഇവർക്ക് ഒരുക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സിഎംഐ സഭയും മാനേജ്മെന്റും ജീവനക്കാരും ചേർന്നാണ് 12 വിദ്യാർഥികളുടെയും പഠന ചെലവും താമസം ഭക്ഷണവും ഒരുക്കിയിട്ടുള്ളത്. 

 പഠനം ആരംഭിച്ച 12 പേർക്കും ക്യാംപസിൽ സ്വീകരണം നൽകി. ദേവമാതാ ജനറൽ സോഷ്യൽ അപ‌സ്തോലേറ്റ് കൗൺസിലർ ഫാ. ബിജു വടക്കേൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോയ് വട്ടോലി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി ഡിവൈഎസ്‌പി, ഫാ. ജോർജ് തോട്ടാൻ, ടി.കെ.ഷൈജു, സാജു പാറേക്കാടൻ, സേവ്യർ ആളൂക്കാരൻ, ഫാ. യേശുദാസ് കൊടകരക്കാരൻ, എ.ഡി.ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com