ADVERTISEMENT

കോടാലി ∙മഴ ഭീഷണി മൂലം മറ്റത്തൂർ പഞ്ചായത്തിലെ വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാത്തത് കർഷകർക്ക് ദുരിതമാവുന്നു. കോപ്ളിപ്പാടം, കൊടുങ്ങ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിയാണു വിളഞ്ഞ് കൊയ്ത്തിന് പാകമായി നിൽക്കുന്നത്.

വിളവെടുക്കാൻ കൊയ്ത്ത് യന്ത്രം ഏൽപിച്ചെങ്കിലും ഇന്നലെയും പ്രദേശത്ത് മഴ പെയ്തത് ആശങ്കക്കിടയാക്കി.  വിളഞ്ഞനെല്ല് കൊയ്തെടുത്താൽ വൈക്കോൽ മഴയിൽ നശിക്കുമെന്ന ഭയമാണ് കർഷകർക്ക് . ദിവസങ്ങൾക്ക് മുമ്പാണ് മുൻപ് ചാഴിക്കാട് കർഷക സമിതിയുടെ 10 ഏക്കർ പാടം കൊയ്തെടുത്തങ്കിലും വൈക്കോൽ വെള്ളത്തിൽ മുങ്ങിയിരുന്നു.

ഉമ നെൽവിത്താണ് രണ്ടു പാടശേഖരങ്ങളിലും കൃഷിയിറക്കിയിരിക്കുന്നത്. അപ്രതീക്ഷിത മഴ മറ്റത്തൂരിലെ മറ്റു പാടശേഖരങ്ങളിലെ കതിരു വരുന്ന നെൽച്ചെടികൾക്കും ഏറെ ദോഷമാണന്ന്  കോപ്ളിപ്പാടം കർഷക സമിതി പ്രസിഡന്റ് സി.വി.ചന്ദ്രൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com