തൃശൂർ ജില്ലയിൽ ഇന്ന് (17-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി പ്രവഹിക്കും
പരിയാരം ∙ ചർച്ച് റോഡ് മുതൽ കടുങ്ങാട് ഇറക്കം വരെയുള്ള ലൈനിലും വേളൂക്കര മുതൽ കുറ്റിക്കാട് ഒറ്റക്കൊമ്പൻ വരെ വലിച്ചിരിക്കുന്ന 11 കെ വി എ ബി സി കേബിളിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് ഇലട്രിക്കൽ സെക്‌ഷൻ അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
പരിയാരം ∙ മിഴി ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും. നഴ്സറിപ്പടി, വെറ്റിലപ്പാറ സ്കൂൾ,മുണ്ടൻമാണി ജംക്ഷൻ,അതിരപ്പിള്ളി മേഖലയിൽ ഇന്ന് രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 2 വരെയും.ചാട്ടുകല്ല്,തുമ്പൂർമുഴി ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ചേലക്കര ∙ മങ്ങാട് മേഖലയിൽ ഇന്ന് 9 മുതൽ ഒരു മണി വരെയും പൂളച്ചോട് മേഖലയിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ഡയാലിസിസ്
ചേലക്കര ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഇന്നു പ്രവർത്തനം തുടങ്ങും. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കാണു നിലവിൽ ഡയാലിസിസ് ലഭിക്കുന്നത്. 04884 252778.
റോഡ് അടച്ചിടും
കുന്നംകുളം ∙ നവീകരണ പ്രവർത്തനത്തിന് പോർക്കുളം പിഎച്ച്സി റോഡ് ഇന്നും നാളെയും അടച്ചിടും.
ഗതാഗത നിരോധനം
പുന്നയൂർക്കുളം ∙ പാർശ്വഭിത്തി നിർമ്മാണം നടക്കുന്നതിനാൽ ചങ്ങരംകുളം റോഡിലൂടെ ഗതാഗതം നിരോധിച്ചു.