ADVERTISEMENT

തൃശൂർ ∙ നഗരത്തിൽ പാർക്ക് ചെയ്ത കാർ പൂരത്തിരക്കിനിടെ തനിയെ പിന്നോട്ടുനീങ്ങിയതു പരിഭ്രാന്തി പരത്തി.സെന്റ് തോമസ് കോളജ് റോഡിൽ കോളജിനോടു ചേർന്ന് പാർക്ക് ചെയ്ത കാറാണ് ഹാൻഡ് ബ്രേക്ക് ഇടാത്തതു മൂലം 20 മീറ്ററോളം പുറകോട്ടു നീങ്ങിയത്. ആളുകളെയോ മറ്റു വാഹനങ്ങളിലോ ഇടിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.

പിറകോട്ടു നീങ്ങുന്ന കാറിൽ ഡ്രൈവറില്ലെന്നു കണ്ട് തിരുവില്വാമല സ്വദേശിയായ യുവാവാണ് ആളെ വിളിച്ചുകൂട്ടിയത്. അപകടമൊഴിവാക്കാൻ കാറിനു പിന്നാലെ ഓടുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ റോഡിൽ വീണു പൊട്ടുകയും ചെയ്തു. പിന്നീടു യുവാവും കോളജിനു എതിർവശത്തു പൂരക്കച്ചവടം ചെയ്തിരുന്നവരും ചേർന്നാണു തടഞ്ഞുനിർത്തി, ടയറിനു പുറകിൽ കല്ലുകളിട്ട് കാർ സുരക്ഷിതമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com