ADVERTISEMENT

വിമല കോളജിൽ ലക്ചറർഅഭിമുഖം മാറ്റി;തൃശൂർ ∙ വിമല കോളജിൽ 23ന് നടത്താൻ തീരുമാനിച്ചിരുന്ന ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിലെ ഗവ.ഗെസ്റ്റ് ലക്ചറർ അഭിമുഖം 29ലേക്കും 24ന് നടത്താൻ തീരുമാനിച്ചിരുന്ന കെമിസ്ട്രി, ഹോം സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിലെ അഭിമുഖം 30ലേക്കും മാറ്റി. ഈ തീയതികളിൽ രാവിലെ 9.30ന് അഭിമുഖം നടക്കും. vimalacollege.edu.in

∙പരീക്ഷാഫലം
തൃശൂർ∙ ആരോഗ്യ സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിഫാം റഗുലർ/സപ്ലിമെൻററി (2017 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ, സ്കോർ ഷീറ്റ് പകർപ്പിന്‌ മേയ് 2ന് അകം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ അപേക്ഷിക്കണം.

∙റീ - ടോട്ടലിങ് ഫലം 
 ജനുവരിയിൽ ഫലപ്രഖ്യാപനം നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഎസ്എൽപി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ റീ-ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു
തൃശൂർ ∙ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കഥകളിയുമായി ബന്ധപ്പെട്ട വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി/കോപ്പുപണി വിഷയങ്ങളിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിൽ സൗജന്യ പഠനത്തിനു ആൺകുട്ടികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു. 0480–2822031.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com