ADVERTISEMENT

കല്ലേറ്റുംകര ∙ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡരികിൽ തീ പടർന്നതിനെ തുടർന്ന് 13 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. താഴേക്കാട് പാർക്ക് ചെയ്തിരുന്ന 8 ബൈക്കുകളും 5 സ്കൂട്ടറുകളുമാണു കത്തിയമർന്നത്. ഇന്നലെ രാവിലെ 11നാണ് സംഭവം. തീപടരുന്നതു കണ്ടു നാട്ടുകാരും വ്യാപാരികളും യൂണിയൻകാരും ബൈക്കുകൾ നീക്കിയതിനാൽ വലിയ നാശനഷ്ടം ഒഴിവായി. റോഡിനപ്പുറം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഒരു വശം ഉരുകിയ നിലയിലാണ്.

ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ റെയിൽവേ വാഹന പാർക്കിങ് മേഖലയിലേക്കും തീ പടർന്നെങ്കിലും നിയന്ത്രിക്കാനായി.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ആളൂർ പൊലീസും ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനാ അധികൃതരും പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com