ADVERTISEMENT

പുതുക്കാട് ∙ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ബൈക്ക് റാലി നടത്തി. തലോരിൽ നിന്ന് ആരംഭിച്ച റാലി ആമ്പല്ലൂർ, പുതുക്കാട്, കല്ലൂർ, മാവിൻചുവട്, വരന്തരപ്പിള്ളി, മുപ്ലിയം, കോടാലി, മറ്റത്തൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി പറപ്പൂക്കര പഞ്ചായത്തിലെ കോന്തിപുലത്ത് സമാപിച്ചു. കെ.കെ.രാമചന്ദ്രൻ എംഎൽഎ, പി.കെ.ശിവരാമൻ, ടി.എ.രാമകൃഷ്ണൻ, വി.എസ്.പ്രിൻസ്, കെ.ജെ.ഡിക്‌സൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com