ADVERTISEMENT

‘നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്‌ടികെ) 4-വർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 1500 രൂപ. Institute of Fashion Technology Kerala, Vellimon West PO, Kundara– 691511; ഫോൺ: 0474- 2547775; admissions@iftk.ac.in; വെബ്: www.iftk.ac.in.
ബിരുദം നൽകുന്നത് കേരള സർവകലാശാല. കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്.

പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സിലക്‌ഷന്റെ ഭാഗമായി ജൂൺ രണ്ടാം വാരം അഭിരുചിപരീക്ഷയുണ്ട്. 2 ഭാഗങ്ങൾ:
1) ജനറൽ എബിലിറ്റി ടെസ്റ്റ്: ക്വാണ്ടിറ്റേറ്റീവ് / കമ്യൂണിക്കേഷൻ / അനലിറ്റിക്കൽ എബിലിറ്റി, ഇംഗ്ലിഷ് ആശയഗ്രഹണം, ആനുകാലികസംഭവങ്ങളടക്കം പൊതുവിജ്ഞാനം പരിശോധിക്കും.
2) ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ്: പ്രവർത്തനനൈപുണി, നിരീക്ഷണപാടവം, പുതുചിന്ത, രൂപകൽപനയ്ക്കുള്ള ശേഷി, വർണബോധം,, ചിത്രീകരണം എന്നിവ വിലയിരുത്തും.
ആകെ 60 സീറ്റ്. കേരള സർക്കാരിന്റെയും കേരള സർവകലാശാലയുടെയും മാനദണ്ഡങ്ങളനുസരിച്ചു സംവരണമുണ്ട്. ക്ലാസുകൾ ജൂലൈ ആദ്യവാരം തുടങ്ങും. സെമസ്റ്റർ ഫീ 48,000 രൂപ. തുടക്കത്തിൽ റജിസ്ട്രേഷൻ ഫീ 2000 രൂപയും നിരതദ്രവ്യം 5000 രൂപയും വേറെ അടയ്ക്കണം.

മികച്ച ജോലിസാധ്യത
മുൻബാച്ചുകാർക്കു ഡിസൈനർ, മെർച്ചൻഡൈസർ, ഫാഷൻ സ്റ്റൈലിസ്റ്റ്, ക്വാളിറ്റി കൺട്രോളർ മുതലായ സ്ഥാനങ്ങളിൽ നല്ല നിയമനം ലഭിച്ചിട്ടുണ്ട്. താമസ സൗകര്യം ഉണ്ട്.

English Summary:

Enroll for Bachelor of Fashion Design at Kundera's IFTK with AICTE Approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com