കപ്പൽമേഖലയിൽ വിദഗ്ധപഠനം: ഐഎംയു എൻട്രൻസ്: അപേക്ഷ മേയ് 5 വരെ
Mail This Article
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണി വേഴ്സിറ്റി (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്ക് മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. എൻട്രൻസ് ടെസ്റ്റ് ജൂൺ 8നു രാവിലെ 11 മുതൽ 2 വരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ നടക്കും. www.imu.edu.in; 044 24539027; academicscell@imu.ac.in
നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഐഎംയു ക്യാംപസുകളുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകരിച്ച 17 സ്ഥാപനങ്ങൾ ഐഎംയുവുമായി അഫിലിയേറ്റ് ചെയ്ത് കൊച്ചി, പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ േകന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 6 ക്യാംപസുകളിലെയും അഫിലിയേറ്റഡ് / നോൺ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും നിർദിഷ്ട പ്രോഗ്രാമുകളിലെ പ്രവേശനത്തിനു വർഷം തോറും എൻട്രൻസ് പരീക്ഷകൾ (IMU-CET) നടത്തുന്നു.
യുജി പ്രോഗ്രാം
4 വർഷ ബിടെക് മറൈൻ എൻജിനീയറിങ്: ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കേന്ദ്രങ്ങളിൽ.
4 വർഷ ബിടെക് നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / നേവൽ ആർക്കിടെക്ചർ & ഷിപ് ബിൽഡിങ്: വിശാഖപട്ടണത്ത്.
3 വർഷ ബിഎസ്‌സി നോട്ടിക്കൽ സയൻസ്: കൊച്ചി, ചെന്നൈ, നവി മുംബൈ.
3 വർഷ ബിബിഎ അപ്രന്റിസ് എംബെഡഡ് മാരിടൈം ലോജിസ്റ്റിക്സ്: വിശാഖപട്ടണത്ത് (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്ക് നോക്കി സിലക്‌ഷൻ. സിയുഇടിക്കാർക്കു മുൻഗണന)
3 വർഷ ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ കൊമേഴ്സ്: കൊച്ചി, ചെന്നൈ (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്ക് നോക്കി സിലക്‌ഷൻ. സിയുഇടിക്കാർക്കു മുൻഗണന)
3 വർഷ ബിഎസ്‌സി ഷിപ് ബിൽഡിങ് & റിപ്പയർ: ഐഎംയു അഫിലിയേഷനുള്ള കോളജ് ഓഫ് ഷിപ് ടെക്നോളജി, പാലക്കാട് (12ലെ മാർക്ക് നോക്കി സിലക്‌ഷൻ). കൊച്ചിയിലെ യൂറോടെക് മാരിടൈം അക്കാദമിയിൽ ബിടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമുണ്ട്.
ഒരുവർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ: ചെന്നൈ, നവി മുംബൈ
പിജി പ്രോഗ്രാം
2 വർഷ എംടെക് നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രജിങ് & ഹാർബർ എൻജിനീയറിങ്: വിശാഖപട്ടണം
2 വർഷ എംടെക് മറൈൻ ടെക്നോളജി: കൊൽക്കത്ത
2 വർഷ എംബിഎ ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്: കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം
2–വർഷ എംബിഎ പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്: കൊച്ചി, ചെന്നൈ
ഒരുവർഷ പിജി ഡിപ്ലോമ മറൈൻ എൻജിനീയറിങ്: മുംബൈ പോർട്ട് (എൻട്രൻസില്ല).
പിഎച്ച്ഡി, പിഎച്ച്ഡി ഇന്റഗ്രേറ്റഡ്, & എംഎസ് (ബൈ റിസർച്)
പ്രത്യേക എൻട്രൻസ് ടെസ്റ്റിലൂടെ സിലക്‌ഷൻ. വിജ്ഞാപനം പിന്നീട്. അപേക്ഷാഫീ ബിബിഎക്കു മാത്രം 200 രൂപ. മറ്റെല്ലാ പ്രോഗ്രാമുകൾക്കും 1000 രൂപ. പട്ടികവിഭാഗക്കാർക്കു യഥാക്രമം 140 / 700 രൂപ.
നിബന്ധനകൾ
3 എൻട്രൻസ് ടെസ്റ്റുകൾ: 1. ബിടെക്, ബിഎസ്‌സി, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പ്രോഗ്രാമുകൾ, 2. എംടെക്, 3. എംബിഎ.
3 ലിസ്റ്റ് കഴിഞ്ഞുള്ള ഒഴിവുകളിലേക്ക് സിയുഇടി–യുജി സ്കോറുള്ളവർക്കു ശ്രമിക്കാം.
GATE/CUET-(PG)/PG-CET സ്കോറുള്ളർക്കു പിജി പ്രോഗ്രാമുകളിലേക്കു ശ്രമിക്കാം. പക്ഷേ, ഐഎംയു–സിഇടിക്കാർക്കു മുൻഗണന.
CAT/ MAT/ CMAT/യുജി മാർക്ക് അടിസ്ഥാനത്തിൽ എംബിഎക്കു ശ്രമിക്കാം. പക്ഷേ, ഐഎംയു–സിഇടിക്കാർക്കു മുൻഗണന. അഫിലിയേഷനുള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളിലെ ബിടെക്, ബിഎസ്‌സി, ഡിപ്ലോമ നോട്ടിക്കൽ സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഐഎംയു–സിഇടി റാങ്ക് നിർബന്ധം. ഐഎംയു–സിഇടി റാങ്കുള്ളവർ ഐഎംഎയു ക്യാംപസുകളിലെ പ്രവേശനത്തിന് ഐഎംയു കൗൺസലിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അഫിലിയേറ്റഡ് /നോൺ– അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് അവയുമായി നേരിട്ടു ബന്ധപ്പെടണം. ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പ്രോഗ്രാമുകൾ സ്പോൺസേഡ് വിഭാഗത്തിനു മാത്രം.
കൊച്ചി കേന്ദ്രം
ബിഎസ്‌സി നോട്ടിക്കൽ സയൻസ്, ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ്), 2 എംബിഎ, പിഎച്ച്ഡി, എംഎസ്–ബൈ–റിസർച് പ്രോഗ്രാമുകൾ. വിലാസം: Indian Maritime University - Kochi Campus, Matsyapuri, Willingdon Island, Kochi – 682029; ഫോൺ: 0484 2989404; director.kochi@imu.ac.in. കടൽയാത്ര വേണ്ട കോഴ്സുകളിൽ ചേരേണ്ടവർക്ക് നല്ല കാഴ്ചശക്തിയടക്കം മികച്ച ആരോഗ്യം നിർബന്ധം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ബിടെക് മറൈൻ എൻജിനീയറിങ് സിലക്‌ഷനും ഐഎംയു എൻട്രൻസ് റാങ്ക് അടിസ്ഥാനമാക്കിയാണ്.