മികച്ച പ്ലേസ്‌മെന്റ് ചരിത്രമുള്ള സ്ഥാപനത്തിൽ പഠിക്കാം എംടെക്, എംബിഎ പ്രോഗ്രാമുകൾ
Mail This Article
അതിവേഗം വളർന്നു പന്തലിക്കുന്ന ഭക്ഷ്യവ്യവസായരംഗത്ത് ഒന്നാന്തരം ജോലിസാധ്യതയുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ- വ്യവസായ മന്ത്രാലയത്തിനു കീഴിൽ, സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഉന്നത സ്ഥാപനമാണ് നിഫ്റ്റെം (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ്). മികച്ച പ്ലേസ്‌മെന്റ് ചരിത്രമുണ്ട് സ്ഥാപനത്തിന്. പ്രവേശനത്തിന്റെ സമയക്രമം വെബ് സൈറ്റിലെ പ്രോസ്പെക്ടസിൽ. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ടാകും.
∙ ബിടെക് ഫുഡ് ടെക്നോളജി: 4 വർഷം. 2024 ലെ ജെഇഇ മെയിൻ റാങ്ക് നോക്കി സിലക്‌ഷൻ. സീറ്റ് അലോട്മെന്റ് JoSAA / CSAB വഴി. (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി / സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്). https://jeemain.nta.ac.in
∙ എംടെക്: 2 വർഷം, 5 ശാഖകൾ
1. ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
2. ഫുഡ് പ്രോസസ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
3. ഫുഡ് സേഫ്റ്റി ക്വാളിറ്റി മാനേജ്മെന്റ്
4. ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്മെന്റ്
5. ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
20 x 5 = 100 സീറ്റ്. 60% എങ്കിലും മാർക്കോടെ ബന്ധപ്പെട്ട 4 വർഷ ബാച്‌ലർ ബിരുദം, അഥവാ മാസ്റ്റേഴ്സ്. സംവരണവിഭാഗക്കാർക്കു 55% മാർക്ക് മതി. 2024 ലെ ഗേറ്റ് സ്കോറും വേണം. ഗേറ്റ് സ്കോർ നോക്കിയാണ് റാങ്കിങ്.
∙ എംബിഎ- ഫുഡ് ആൻഡ് അഗ്രി–ബിസിനസ് മാനേജ്മെന്റ്: 2 വർഷം. 60 സീറ്റ്.
www.niftem.ac.in എന്ന സൈറ്റിലൂടെ മേയ് 15 വരെ അപേക്ഷിക്കാം.
വിലാസം, വെബ്സൈറ്റ്
National Institute of Food Technology, Entrepreneurship, and Management, Kundli– 131028, Haryana; ഫോൺ: 0130-2281000, ഇ–മെയിൽ: admission@niftem.ac.in, വെബ്: www.niftem.ac.in.