ഭിന്നശേഷി മേഖലയിൽ യുജി, പിജി
Mail This Article
ഭിന്നശേഷിക്കാരുടെ പുനരധിവാസമേഖലയിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള അഞ്ചിടത്ത് ബാച്‌ലർ ബിരുദപ്രവേശനത്തിനു മേയ് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
സ്ഥാപനങ്ങൾ
1. SVNIRTAR: സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്, ഒഡീഷ, വെബ്: http://svnirtar.nic.in
2. NILD: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, കൊൽക്കത്ത. http://niohkol.nic.in
3. NIEPMD: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, ചെന്നൈ. https://www.niepmd.tn.nic.in
4. PDUNIPPD: പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ന്യൂഡൽഹി. https://pdunippd.in.
5. CRCSRE: കോമ്പസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ഗുവഹാത്തി. https://crcguwahati.in/
പ്രോഗ്രാമുകൾ
ബിപിടി (ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി), ബിഒടി (ബാച്‌ലർ ഓഫ് ഓക്യുപേഷനൽതെറപ്പി), ബിപിഒ (ബാച്‌ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർതോടിക്സ്), ബിഎഎസ്എൽപി (ബാച്‌ലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി).
ഈ 4 പ്രോഗ്രാമുകൾക്കുമുള്ള പൊതു പ്രവേശനപരീക്ഷ തിരുവനന്തപുരവും കോഴിക്കോടും അടക്കം 29 കേന്ദ്രങ്ങളിൽ ജൂൺ 23ന്. വിലാസം: The Chairman, CET-2024, SVNIRTAR, Olatpur, Odisha– 754010; ഫോൺ : 0671-2805347, ഇമെയിൽ : dasvnirtar@gmail.com, വെബ് : https://admission.svnirtar.nic.in
പിജി പ്രോഗ്രാമുകൾ
ഫിസിയോതെറപ്പി, ഓക്യുപ്പേഷനൽ തെറപ്പി, പ്രോസ്തെറ്റിക്സ് ആൻഡ് ഓർതോടിക്സ് മാസ്റ്റർ ബിരുദ പ്രോഗ്രാം പ്രവേശനത്തിനും മേയ് 20 വരെ അപേക്ഷിക്കാം.
ഒഡീഷ സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് പ്രോഗ്രാമുകൾ. ഇതിനുള്ള പ്രവേശനപരീക്ഷയും തിരുവനന്തപുരവും കോഴിക്കോടും അടക്കം 29 കേന്ദ്രങ്ങളിൽ ജൂൺ 23ന്. ബന്ധപ്പെടാനുള്ള വിലാസവും ബാച്‌ലർ പ്രോഗ്രാമുകളേടുതു തന്നെ.