ഐസിഎംആറിൽ 101 ഒഴിവ്; ഇന്റർവ്യൂ മേയ് 4 മുതൽ 14 വരെ
Mail This Article
ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിനു (ഐസിഎംആർ) കീഴിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ താൽക്കാലിക ഒഴിവുകൾ.
∙ എൻഐഎൻ: 80 ഒഴിവ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ന്യൂട്രീഷ്യനു കീഴിൽ കേരളം, ഡൽഹി, സിക്കിം, ജമ്മു & കശ്മീർ എന്നിവിടങ്ങളിലായി 80 ഒഴിവ്.
∙ തസ്തികകൾ: ജൂനിയർ മെഡിക്കൽ ഒാഫിസർ, എസ്ആർഎഫ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഫീൽഡ് വർക്കർ.
എസ്ആർഎഫ് തസ്തികയിലെ 2 ഒഴിവാണു കേരളത്തിലുള്ളത്. ഇന്റർവ്യൂ മേയ് 4 മുതൽ 14 വരെ.
∙ രാജേന്ദ്ര മെമ്മോറിയൽ: 21 ഒഴിവ്
പട്നയിലെ രാജേന്ദ്ര മെമ്മോറിയൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 21 താൽക്കാലിക ഒഴിവ്. ബംഗാൾ, ചത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, ജാർഖണ്ഡ് പ്രോജക്ട് സൈറ്റുകളിലും നിയമനം. ഇന്റർവ്യൂ മേയ് 16 ന്.
∙ തസ്തികകൾ
പ്രോജക്ട് റിസർച് സയന്റിസ്റ്റ് (മെഡിക്കൽ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്, ഫീൽഡ് അറ്റൻഡന്റ്. www.icmr.nic.in