പരീക്ഷയിൽ കറക്കിക്കുത്തരുത് ഇന്ത്യാ ചരിത്രം; വൈസ്രോയിമാർ, ഗവർണർ ജനറൽമാർ, ഇവരെ മറക്കരുത്
Mail This Article
പിഎസ്‌സി പരീക്ഷകളിലെ (PSC Examination) പ്രധാന പാഠഭാഗമാണ് ആധുനിക ഇന്ത്യ. ബ്രിട്ടിഷ് ഭരണകാലത്തെക്കുറിച്ച് ഒരുപാടു പഠിക്കേണ്ടതുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യയിൽ ഭരണം നിർവഹിച്ചിരുന്ന വൈസ്രോയിമാർ, ഗവർണർ ജനറൽമാർ എന്നിവരെക്കുറിച്ചു പഠിക്കേണ്ടത് വളരെ പ്രധാനമാണ്.
1. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയിൽ താൽപര്യമുണ്ടായിരുന്ന റിപ്പൺ പ്രഭു പ്രാഥമിക വിദ്യാലയങ്ങളും സെക്കൻഡറി വിദ്യാലയങ്ങളും വർധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനും 1882 ൽ നിയമിച്ച കമ്മിഷൻ ഏത് ?
A. റെയ്‌ലി കമ്മിഷൻ
B. ബട്‌ലർ കമ്മിഷൻ
C. സാഡ്‌ലർ കമ്മിഷൻ
D. ഹണ്ടർ കമ്മിഷൻ
2. ചുവടെ പറയുന്നവയിൽ തെറ്റായ ജോടികളേവ:
(1) ശാരദ നിയമം - വെല്ലിങ്ടൻ പ്രഭു
(2) പിറ്റ്സ് ഇന്ത്യ നിയമം - വാറൻ ഹേസ്റ്റിങ്സ്
(3) 1833 ലെ ചാർട്ടർ നിയമം - ഹാർഡിഞ്ച് പ്രഭു
(4) റൗലറ്റ് നിയമം - ചെംസ്ഫോർഡ് പ്രഭു
A. (3), (4) എന്നിവ
B. (1), (3) എന്നിവ
C. (2), (4) എന്നിവ
D. (1), (2) എന്നിവ
3. ഇന്ത്യയിലെ തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നയാൾ ?
A. ലിട്ടൺ പ്രഭു
B. റിപ്പൺ പ്രഭു
C. കാനിങ് പ്രഭു
D. മേയോ പ്രഭു
4. ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം:
(1) മദ്രാസ്, ബോംബെ, കൽക്കത്ത എന്നിവിടങ്ങളിൽ മൂന്ന് സർവകലാശാലകൾ സ്ഥാപിച്ചത് കാനിങ് പ്രഭുവിന്റെ ഭരണകാലത്താണ്.
(2) ഇന്ത്യാ ചരിത്രത്തിൽ, വധിക്കപ്പെട്ട ഏക വൈസ്രോയി മേയോ പ്രഭുവാണ്.
(3) 1878 ലെ ആയുധ നിയമത്തിലൂടെ ഇന്ത്യക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിബന്ധന നടപ്പാക്കിയത് റിപ്പൺ പ്രഭുവാണ്.
(4) ഇന്ത്യയിൽ ആദ്യമായി തൊഴിൽനിയമങ്ങൾ ഉണ്ടാക്കിയത് ലിട്ടൺ പ്രഭുവിന്റെ ഭരണകാലത്താണ്.
A. (1), (2) എന്നിവ
B. (3), (4) എന്നിവ
C. (1), (2), (3) എന്നിവ
D. ഇവയെല്ലാം
5. ഇന്ത്യൻ ഹൈക്കോടതി നിയമം നിലവിൽ വന്ന വർഷം ?
A. 1854 B. 1857 C. 1860 D. 1861
6. ചുവടെ നൽകിയിരിക്കുന്ന ജോടികളിൽ ശരിയായവ തിരഞ്ഞെടുക്കുക
(1) ഇൽബർട്ട് ബിൽ - റിപ്പൺ പ്രഭു
(2) ബംഗാൾ പാട്ട വ്യവസ്ഥ - കാനിങ് പ്രഭു
(3) ഡൽഹി ദർബാർ - ലിട്ടൺ പ്രഭു
(4) പിണ്ഡാരികളെ അമർച്ച ചെയ്തു - ഹേസ്റ്റിങ്സ് പ്രഭു
A. ഇവയെല്ലാം
B. (1), (3) എന്നിവ
C. (2), (3), (4) എന്നിവ
D. (1), (4) എന്നിവ
ഉത്തരങ്ങൾ:
1D, 2B, 3B, 4A, 5D, 6A