ADVERTISEMENT


സിഡ്നി ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക് സ്റ്റേബാക്ക് നൽകുന്നതാണ് താൽക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബാംഗങ്ങളെ ഓസ്ട്രേലിയിലേക്ക് കൊണ്ടുപോകാനും സമയപരിധിയില്ലാതെ ജോലി ചെയ്യാനും ഇത് അവസരം നൽകുന്നു.

പോസ്റ്റ് സ്റ്റഡി വർക്, ഗ്രാജ്വേറ്റ് വർക് സ്ട്രീമുകൾ ഇനി പോസ്റ്റ് വൊക്കേഷനൽ എജ്യുക്കേഷൻ വർക് സ്ട്രീം, പോസ്റ്റ് ഹയർ എജ്യുക്കേഷൻ വർക് സ്ട്രീം എന്നീ പേരുകളിൽ അറിയപ്പെടും. അസോഷ്യേറ്റ് ഡിഗ്രി, ഡിപ്ലോമ, ട്രേഡ് യോഗ്യത ഉള്ളവർ പോസ്റ്റ് വൊക്കേഷനൽ എജ്യുക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കണം. ബിരുദത്തിനും മുകളിലേക്കും യോഗ്യതയുള്ളവർ പോസ്റ്റ് ഹയർ എജ്യുക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കണം. പോസ്റ്റ് വൊക്കേഷനൽ എജ്യുക്കേഷൻ വർക് സ്ട്രീമിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സായി കുറച്ചു. 18 മാസം വരെ സ്റ്റേബാക്ക് ലഭിക്കും.

പോസ്റ്റ് ഹയർ എജ്യുക്കേഷൻ വർക് സ്ട്രീമിനും സമാനമായ പ്രായപരിധിയാക്കി. ഓസ്ട്രേലിയ– ഇന്ത്യ കരാറനുസരിച്ച് ഇപ്പോൾ നിലവിലുള്ള സ്റ്റേബാക്ക് വ്യവസ്ഥകൾ (ബിരുദക്കാർക്ക് 2 വർഷം, സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാനേജ്മെന്റ് മേഖലയിൽ ഓണേഴ്സ് ഒന്നാം ക്ലാസ് ബിരുദക്കാർക്ക് 3 വർഷം, ബിരുദാനന്തര ബിരുദക്കാർക്ക് 3 വർഷം, പിഎച്ച്ഡിക്കാർക്ക് 4 വർഷം) മാറ്റമില്ലാതെ തുടരും. മറ്റുള്ളവർക്കുള്ള കാലാവധിയെക്കാൾ ഒരു വർഷം വീതം ഇന്ത്യക്കാർക്ക് അധികം കിട്ടും.

പോസ്റ്റ് സ്റ്റഡി വീസ നിലനിർത്തണമെന്ന് ബ്രിട്ടിഷ് റിപ്പോർട്ട്
ലണ്ടൻ ബ്രിട്ടൻ ഏർപ്പെടുത്തിയ പോസ്റ്റ് സ്റ്റഡി വീസ (ഗ്രാജ്വേറ്റ് റൂട്ട് വീസ) പദ്ധതി രാജ്യത്തിനു ഗുണകരമാണെന്നും തുടർന്നും നിലനിർത്തണമെന്നും അതേപ്പറ്റി പഠനം നടത്തിയ സ്വതന്ത്ര സമിതി റിപ്പോർട്ട് നൽകി. ബ്രിട്ടനിൽ പഠനത്തിനു ശേഷം 2 വർഷം വരെ അവിടെ തുടരാൻ അനുമതിയുള്ള പദ്ധതിയാണ് ഗ്രാജ്വേറ്റ് റൂട്ട് വീസ.
ഇന്ത്യൻ വിദ്യാർഥികളാണ് ഈ സൗകര്യം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും.
 

English Summary:

Australia Raises Age Limit to 35 for Post-Study Work Visas - Indian Students to Benefit from July 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com