ADVERTISEMENT

വിദേശപഠനം എല്ലാവരുടെയും സ്വപ്നമാണെങ്കിലും പഠനച്ചിലവിനെക്കുറിച്ചോർക്കുമ്പോൾ പലരും പിൻവലിയും. വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ നൽകുന്ന സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ഒരുപരിധി വരെ ആശ്വാസം നൽകുന്നുണ്ട്. സൗജന്യ സ്കോളർഷിപ്പിലൂടെ പഠിക്കാം എന്ന് പലരും പറയുമ്പോൾ സ്കോളർഷിപ്് എങ്ങനെ നേടാമെന്ന ചിന്തയാകും പലർക്കും. പല സർവകലാശാലകളും നൽകുന്ന സ്കോളർഷിപ്പുകളെക്കുറിച്ച് അറിയുകയാണ് ഏറ്റവും പ്രധാനം. 85 ശതമാനം മുതൽ 98 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് പോലും വർഷത്തിൽ 3 മുതൽ 10 ലക്ഷം വരെ മാനദണ്ഡങ്ങളോടെ സ്കോളർഷിപ് നേടാൻ കഴിയും. കോഴ്സിനു ചേരുന്ന എല്ലാവർക്കും 10 ലക്ഷം വരെ സ്കോളർഷിപ് കിട്ടുമെന്ന് ധരിക്കരുത്. കാരണം ഒരോ രാജ്യത്തിലെയും യൂണിവേഴ്സിറ്റികൾ സ്കോളർഷിപ്പിനു നൽകിയിരുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. 

യുഎസ്, യുകെ, ഓസ്ട്രോലിയ, ന്യൂസിലൻഡ്, അയർലൻഡ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലെ സർവകലാശാലകൾ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നുണ്ട്. സർവകലാശാലകൾ മാത്രമല്ല ഇൗ രാജ്യങ്ങളിലെ സർക്കാരുകളും വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു. രണ്ടു രീതിയിലാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നത്. സർവകലാശാലകളും അതാത് രാജ്യങ്ങളും വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നുണ്ട്. ഇതിനുപുറമേ സ്റ്റൈപെന്റും അർഹമായ വിദ്യാർഥികൾക്ക് നൽകുന്നു. 


Representative image. Photo Credits; ITTIGallery/ Shutterstock.com
Representative image. Photo Credits; ITTIGallery/ Shutterstock.com

ഉയർന്ന മാർക്കുണ്ടെങ്കിൽ മാത്രമേ ബ്രിട്ടിഷ് സർവകലാശാലകൾ സ്കോളർഷിപ് നൽകൂവെന്ന ധാരണ പലർക്കുമുണ്ട്. ചില ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിൽ ഓഫർ കിട്ടാൻ അർഹതയുള്ള എല്ലാ കുട്ടികൾക്കും സ്കോളർഷിപ് കൊടുക്കും. ‌

ഉദാഹരണമായി ഒരു വിദ്യാർഥിക്ക് 60 ശതമാനവും മറ്റൊരു വിദ്യാർഥിക്ക് 70 ശതമാനവും മറ്റൊരു വിദ്യാർഥിക്ക് 90 ശതമാനവുവുമാണ് മാർക്കെങ്കിൽ സാധരണയായി സ്കോളർഷിപ് കൂടുതൽ കിട്ടേണ്ടത് 90 ശതമാനും മാർക്കുള്ള കുട്ടിയ്ക്കായിരിക്കണം. പക്ഷേ ചില ബ്രിട്ടിഷ് യൂണിവേഴ്സിറ്റിയിൽ ഓഫർ കിട്ടാൻ അർഹതയുളള ഈ മൂന്നു േപർക്കും ഒരേപോലെ നാലു ലക്ഷം രൂപ സ്കോളർഷിപ് കൊടുക്കും.  എന്നാൽ മറ്റുചില ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പ് കൊടുക്കുന്നത് മാർക്കിനെ അടിസ്ഥാനമാക്കിയാണ്.  അതിനു യൂണിവേഴ്സ്റ്റികൾ ഒരു കട്ട് ഓഫ് പേർസന്റേജ് വയ്ക്കും. അതായത് യൂണിവേഴ്സിറ്റി  അണ്ടർഗ്രാജുേവറ്റ് ഡിഗ്രിയിൽ 75 ശതമാനം മാർക്കാണ് കട്ട് ഒാഫ് മാർക്കായി വയ്ക്കുന്നുണ്ടങ്കിൽ അത്രയും മാർക്കുള്ള വിദ്യാർഥിക്ക് നാലു ലക്ഷം രൂപയുടെ സ്കളോർഷിപ്പിനു സാധ്യതയുണ്ട്. ഒാർമിക്കുക സ്കോളർഷിപ്പ് അനുവദിക്കുന്നതിനു ബ്രിട്ടനിലെ ഒരോ യൂണിവേഴ്സിറ്റകൾക്കും അവരവരുടെതായ മാനദണ്ഡങ്ങളുണ്ട്.

English Summary:

Dream Big, Spend Little: How to Secure Scholarships for Top Universities Across the Globe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com