വിദേശത്ത് പഠിക്കാം ഫിൻടെക് കോഴ്സ്: ഭാവി സുരക്ഷിതമാക്കാം
Mail This Article
പുതിയ കാലത്ത് ഏറെ സാധ്യതയുള്ള മേഖലകളാണ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, ഫിൻടെക് എന്നിവ. വിവിധ രാജ്യങ്ങളിൽ ഈ മേഖലയിൽ നൈപുണ്യമുള്ള ആളുകൾ കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഉപരിപഠനം കഴിഞ്ഞെത്തുന്ന ഉദ്യോഗാർഥികൾക്ക് വളരെയധികം ജോലി സാധ്യതകളുണ്ട്.
ഫിൻടെക് എന്ന കോഴ്സ് ഇപ്പോൾ പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന കോഴ്സാണ്. ഫിനാൻഷ്യൽ ടെക്നോളജി എന്ന കോഴ്സിന്റെ ഷോട്ട്ടേം ആണ് ഫിൻടെക്. ഭാവിയിൽ വളരെയധികം ജോലി സാധ്യതയുള്ള ഒരു കോഴ്സാണിത്. അയർലന്‍ഡ്, യുഎസ്, യുകെ പോെലയുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു കോഴ്സാണിത്.
ഫൈനാൻസ് വിത്ത് ടെക്നോളജി അതാണ് ഫിൻടെക് കോഴ്സ്. ഓഡിറ്റേഴ്സിനും വിദേശരാജ്യങ്ങളിൽ മികച്ച ജോലി സാധ്യതയുണ്ട്. മാസ്റ്റേഴ്സ് ഇൻ പ്രഫഷണൽ അക്കൗണ്ടിങ്സ് എന്ന മേഖലയിലും നൈപുണ്യമുള്ളവർ കുറവായതുകൊണ്ട് ജോലിസാധ്യതകൾ കൂടുതലാണ്.