ADVERTISEMENT

ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ 

ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും  പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച  മലയാളം വാക്കുകൾ നിർദേശിക്കണം. പരമാവധി 3 വാക്കുകൾ അയയ്ക്കാം. 

നിർദേശിക്കപ്പെടുന്നവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് ‘വാക്ക് 2023 ’ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെട്ട വാക്ക് നിർദേശിച്ചവരിൽനിന്ന് 20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും. വാക്ക്, അതു നിർദേശിക്കാനുള്ള കാരണം, നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവ അയയ്ക്കണം: വാട്സാപ്:  79022 79797 ഇ മെയിൽ: yuva@mm.co.in 

തപാൽ: വാക്ക് 2023, എഡിറ്റോറിയൽ, 
മലയാള മനോരമ, പിബി നമ്പർ:26,
കോട്ടയം – 686001. 
നിർദേശങ്ങൾ സ്വീകരിക്കുന്ന 
അവസാന തീയതി: ഡിസംബർ 20

Content Summary:

Discover Malayalam's Word of the Year 2023: Submit Your Suggestion Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com