ADVERTISEMENT

പെരുമ്പിലാവ് ∙ സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയ ശേഷം മറ്റു ജോലികൾക്കൊന്നും പോകാതെ പശു വളർത്തലിലേക്ക് തിരിഞ്ഞ പൊറവൂർ കൊളങ്ങര കൊങ്ങത്ത് ശ്രീജിത്തിന് 2023 നേട്ടങ്ങളുടെ വർഷം. 8 പശുക്കളും 28 ആടുകളും 3 ഏക്കർ നെൽക്കൃഷിയുമായി ഈ ചെറുപ്പക്കാരൻ വിജയത്തിന്റെ പാതയിലാണ്.

2020ലാണ് ശ്രീജിത് ബിടെക് പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയും ഉണ്ടായിരുന്ന പലരും കോവിഡ് സമയത്ത് പ്രതിസന്ധിയിലായതാണു ക്ഷീരോൽപാദനത്തിലേക്കും കൃഷിയിലേക്കും തിരിയാൻ ശ്രീജിത്തിനെ പ്രേരിപ്പിച്ചത്.ചെറുപ്പം മുതൽ വീട്ടിൽ പശുവുണ്ട്. ഇവയുടെ പരിപാലനം ഇഷ്ടവുമായിരുന്നു. 

പഠനം കഴിഞ്ഞതോടെ 5 പശുക്കളുമായി ഫാം തുടങ്ങുകയായിരുന്നു.രാവിലെ 5ന് ശ്രീജിത് തൊഴുത്തിൽ എത്തും. പശുക്കളെ കഴുകലും തൊഴുത്ത് വൃത്തിയാക്കലും എല്ലാം തനിച്ചാണ്. കറവ യന്ത്രം ഉണ്ടെങ്കിലും കൈകൊണ്ട് സ്വയം കറന്നെടുക്കാനാണ് ഇഷ്ടം. ഇഷ്ടമുള്ള തൊഴിൽ സ്വീകരിക്കാൻ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ മടിക്കേണ്ടതില്ല എന്നാണു ശ്രീജിത്തിന്റെ അഭിപ്രായം.

Content Summary:

From Civil Engineer to Successful Farmer: Sreejith's Inspiring Journey to Agricultural Success in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com