ADVERTISEMENT

തൃശൂർ ∙ പുതുമകളുടെ പുതുവർഷത്തിൽ ക്യാംപസുകൾക്ക് ആഘോഷിക്കാൻ YT 24 എത്തുന്നു. ജില്ലയിലെ ക്യാംപസുകൾക്കു പുതുവത്സര സമ്മാനമായി മലയാള മനോരമയും തൃശൂർ സെന്റ് തോമസ് കോളജും ചേർന്ന് ഒരുക്കുന്ന യങ് തൃശൂർ സംഗമം 24, 25 തീയതികളിൽ കോളജിൽ നടക്കും. സാഹിത്യ, സിനിമ, ഫാഷൻ, സംഗീത സംഗമത്തിന് അതതു മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകും. 

ക്യാംപസുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു പങ്കെടുക്കാം. ക്യാംപസുകൾക്കായി ഫാഷൻ ഷോ മത്സരവും ക്യാംപസുകളിലെ വിവിധ സംഗീത ബാൻഡുകളുടെ അവതരണവും ഇതിനൊപ്പമുണ്ടാകും. കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ. അപ്പോൾ... ഒരുങ്ങിയിരുന്നോളൂ, ഉഷാറാക്കാം.

Content Summary:

YT 24 Brings a Festival of Innovation to Thrissur Campuses This New Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com