ADVERTISEMENT

കോട്ടയം : പിതാവ് എഴുതി ഈണമിട്ട വരികൾ വിവേക് കഥാപ്രസംഗ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിൽ നിന്നുയർന്നത് വൻ ഹർഷാരവം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ വിവേക് ‘ഭീഷ്മ പർവം’ കഥയാണ് അവതരിപ്പിച്ചത്. പിതാവും മൃദംഗം കലാകാരനുമായ ഡോ. ബാബുരാജ് പരിയാനംപറ്റയാണ് കഥയും ആവശ്യമുള്ള പാട്ടുകളുമെല്ലാം തയാറാക്കിയത്. എൽപി സ്കൂൾ അധ്യാപകൻ കൂടിയായ ബാബുരാജ് നിരവധി സംഗീത ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കഥാ പ്രസംഗത്തിൽ പിതാവ് തന്നെയാണ് ഗുരുവെന്ന് വിവേക് പറയുന്നു. പത്തു വയസ്സുമുതലാണ് കാഥികന്റെ വേഷമിടാൻ തുടങ്ങിയത്. മൽസരങ്ങളിൽ മാത്രമല്ല പൊതു പരിപാടികളിലും വിവേക് കഥാപ്രസംഗം അവതരിപ്പിക്കാറുണ്ട്.

Content Summary:

Like Father, Like Son: Vivek's Homage to His Guru Through Spellbinding Storytelling Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com