ADVERTISEMENT

കോട്ടയം ∙ ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ. 

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ വർഷം തിലകമായിരുന്നു എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന. ബിഎ ഭരതനാട്യം വിദ്യാർഥിയാണെങ്കിലും ഇത്തവണ ആദ്യമായി ഭരതനാട്യം മത്സരത്തിനെത്തിയ സിയ പവൽ, തൻവി സുരേഷ് എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ രണ്ടാംസ്ഥാനം കൊണ്ട് സഞ്ജനയ്ക്കു തൃപ്തിപ്പെടേണ്ടി വന്നു.

ഇനി ലളിതഗാനം മത്സരം കൂടി ബാക്കിയുണ്ട്. അതിലാണു പ്രതീക്ഷ. 2021 ൽ നട്ടുവർ ഗുരു ഗോപീകൃഷ്ണ അവാർഡ് നേടിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലും സജീവം.

Content Summary:

Classical Triumph to Bharatnatyam Setback: Sanjana Chandran's Quest for the Coveted Thilakappatam Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com