ADVERTISEMENT

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്. ഇംഗ്ലിഷ് പ്രസംഗമത്സരവേദിയിൽ തീപാറും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയവർ പറയുന്നത് കേൾക്കൂ...

ancy-joseph
ആൻസി ജോസഫ്

∙ആൻസി ജോസഫ്,
ബിഎ ഇംഗ്ലിഷ് മൂന്നാം വർഷം,
സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം
റാഗിങ്ങിന്റെ അനന്തരഫലങ്ങൾ പേറി ഇപ്പോഴും ജീവിക്കുന്നവരെ അടുത്തറിയാം. കോളജ് കാലത്തെ റാഗിങ് അനുഭവങ്ങൾ കാരണം ഇപ്പോഴും സാധാരണജീവിതത്തിലേക്ക് മടങ്ങാനാവാത്ത അധ്യാപകൻ എനിക്കുണ്ട്. കോളജിലെ ചില ഗ്രൂപ്പുകൾ നടത്തുന്ന അക്രമം മനുഷ്യത്വരഹിതമാണ്. 

saviyo-joseph
സാവിയോ ജോസഫ്.

∙സാവിയോ ജോസഫ്
ബികോം മൂന്നാം വർഷം,
ഭവൻസ് കോളജ് ഓഫ് ആർട്സ് ആൻഡ് 
കൊമേഴ്സ്, കാക്കനാട്
ക്യാംപസുകളിലെ ക്രിമിനൽ സ്വഭാവക്കാരെ നിയമത്തിനു മുന്നിലെത്തിക്കണം. പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം അനുവദിക്കരുത്. വിദ്യാർഥികൾക്ക് ആരെയും ഭയക്കാതെ ക്യാംപസുകളിലെത്താനാവണം.

edna-anna
എഡ്ന അന്ന വയലറ്റ്

∙എഡ്ന അന്ന വയലറ്റ്,
ബിഎ ഇക്കണോമിക്സ് മൂന്നാം വർഷം,ന്യൂമാൻ കോളജ്, തൊടുപുഴ
മനുഷത്വരഹിതമായ കാര്യങ്ങളാണ് റാഗിങ്ങെന്ന പേരിൽ പല കോളജുകളിലും നടക്കുന്നത്. പൂക്കോട് സംഭവത്തിൽ, വിദ്യാർഥികൾ എന്ന ഇളവ് പ്രതികൾക്ക് കിട്ടരുത്. പരമാവധി ശിക്ഷ നൽകണം.

s-abhijith
എസ്.അഭിജിത്ത്

∙എസ്.അഭിജിത്ത്,
എംഎ പൊളിറ്റിക്സ് ഒന്നാം വർഷം,ഗവ.കോളജ്, കോട്ടയം
മറ്റൊരാളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയവരാണല്ലോ എന്നോർ‌ക്കുമ്പോൾ‌ ലജ്ജ തോന്നുന്നു. ഇത്തരക്കാർ ക്യാംപസുകളിൽ നിറയുമ്പോൾ യുവതലമുറയും രാജ്യത്തിന്റെ ഭാവിയും ചോദ്യചിഹ്നമാകുന്നു

aagna-kurian
ആഗ്ന കുര്യൻ

∙ആഗ്ന കുര്യൻ,
ബിഎസ്‌സി മാത്‌സ് 
മൂന്നാം വർഷം,
ബസേലിയസ് കോളജ്, കോട്ടയം
കോളജുകളിലെ ഇടിമുറി പൂർണമായും ഒഴിവാക്കണം. അഴിഞ്ഞാട്ടം നടത്തുന്ന ഇവർക്ക് ‘പൊളിറ്റിക്കൽ ലിറ്ററസി’ ആണ് നൽകേണ്ടത്. ചാവേറാകാനല്ല നല്ല ലീഡർ ആകാനാണ് ക്യാംപസ് രാഷ്ട്രീയം.

Content Summary:

Voices for Justice: Students Speak Out Against Ragging After Tragic Incident at Pookod Veterinary University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com