ADVERTISEMENT

വീട്ടിൽ കു‍ഞ്ഞുങ്ങൾ ഉണ്ടെങ്കില്‍ അരുമകൾക്ക് അവരോടായിരിക്കും കൂടുതൽ അടുപ്പം. കുഞ്ഞുങ്ങൾക്കൊപ്പം കളിക്കാനും അവരെ സംരക്ഷിക്കാനും ഇക്കൂട്ടർക്ക് ആവേശമാണ്. കുഞ്ഞുങ്ങൾ ഉപദ്രവിച്ചാൽ പോലും അവരെ ആക്രമിക്കാൻ ഇക്കൂട്ടർ തയാറാകില്ല. അപകടങ്ങളിലേക്ക് കുഞ്ഞുങ്ങൾ നീങ്ങുന്നത് കണ്ടാൽ ഉടൻതന്നെ അത് തടയാനും അരുമകൾ ശ്രമിക്കാറുണ്ട്. ചിലപ്പോൾ ചില പാഠങ്ങളും പഠിപ്പിച്ചു കൊടുക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

എങ്ങനെ തറയിൽ നീന്തണമെന്ന് പഠിപ്പിച്ചുകൊടുക്കുകയാണ് വളർത്തുനായ. കഴിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അതിനുചുറ്റും ഇഴഞ്ഞ് വലംവയ്ക്കുകയാണ് കുഞ്ഞും നായയും. മുൻപിൽ ഇഴഞ്ഞുനീങ്ങുന്ന നായ ഇടയ്ക്ക് നിൽക്കും. അപ്പോഴേക്കും കുട്ടി ഇഴഞ്ഞ് അടുത്തെത്തും. പിന്നീട് വീണ്ടും നായ ഇഴഞ്ഞ് മുന്നോട്ട് നീങ്ങും. കുഞ്ഞു അടുത്തെത്താനായി കാത്തിരിക്കും. കുഞ്ഞിന്റെ ആവേശവും സന്തോഷവും അനുസരിച്ചാണ് നായയുടെ പെരുമാറ്റം. ഈ സൗഹൃദക്കാഴ്ച നിരവധിപ്പേരുടെ ഹൃദയം കവർന്നു.

English Summary:

Puppy Love: Heartwarming Video Shows Foster Dog Teaching Baby to Crawl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com