ADVERTISEMENT

ജീവിക്കുന്ന ഫോസിൽ- ചരിത്രാതീത കാലം മുതൽ ഭൂമിയിൽ ജീവിക്കുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ ജീവികളെ പറയുന്ന പേരാണ് ഇവ. ആഫ്രിക്കയിലെ മഡഗാസ്‌കറിന്റെ തീരത്തു കാണപ്പെടുന്ന സീലക്കാന്ത് മത്സ്യത്തെയൊക്കെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.

മരങ്ങളുടെ കൂട്ടത്തിലും ഇത്തരം ലിവിങ് ഫോസിലുകളുണ്ട്. വൊല്ലെമി പൈൻസ് എന്ന മരങ്ങൾ ഇത്തരത്തിലൊന്നാണ്. ഈ മരങ്ങളുടെ ചരിത്രാതീത കാല അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഇവയെ ഭൂമിയിൽ കാണാനില്ലാത്തതിനാൽ ഇവ 20 ലക്ഷം വർഷം മുൻപ് നശിച്ചുപോയെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ 1994ൽ ഓസ്‌ട്രേലിയയിലെ ബ്ലൂ മൗണ്ടൻസിൽ മലകയറാൻ പോയ പര്യവേഷകർ ഈ മരങ്ങൾ കണ്ടെത്തി. അതോടെ ഇവ വംശനാശം വന്നു പോയിരുന്നില്ലെന്നു തെളിഞ്ഞു.

ഇന്ന് വൊല്ലെമി ദേശീയോദ്യാനം എന്നു പേരുള്ള ഓസ്‌ട്രേലിയയിലെ ദേശീയോദ്യാനത്തിൽ 60 മരങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ ഭൂമിയുടെ ആദ്യകാല സസ്യജാലങ്ങളുടെ ഈ ശേഷിപ്പുകൾ പല ഭീഷണിയും നേരിടുന്നുണ്ട്. ഫൈറ്റോഫ്‌തോറ സിന്നമോമി എന്ന ഫംഗസ് ഇവയുടെ ആരോഗ്യത്തിനെ ബാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ ബാധകളും ഈ മരങ്ങളെ ബാധിക്കുന്നുണ്ട്.

Read Also: എവിടെപ്പോയാലും ചറപറ സെൽഫി; എന്നാലിവിടെ നടക്കില്ല, പണികിട്ടും!

1994ൽ ഈ മരങ്ങൾ കണ്ടെത്തിയ ശേഷം ഇവയുടെ വിത്തുകൾ ശേഖരിച്ച് ലോകത്തെ പല രഹസ്യ സ്ഥലങ്ങളിലും വളർത്താൻ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെയും പ്രകൃതിസംരക്ഷകരുടെയും സംയുക്ത കൂട്ടായ്മയായ വൊല്ലെമി പൈൻ റിക്കവറി ടീമും ഈ അപൂർവമരത്തെ വംശനാശത്തിൽ നിന്നു രക്ഷിക്കാനായി മുൻപന്തിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com