ADVERTISEMENT

ശല്യക്കാരായ കുരങ്ങന്മാരെ തുരത്താൻ ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഡൽഹിയിൽ വൻ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കുരങ്ങന്മാരുടെ പേടിസ്വപ്നമായ ലങ്കൂർ കുരങ്ങുകളുടെ കട്ടൗട്ടുകൾ നഗരത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ലങ്കൂർ കുരങ്ങുകളുടെ വേഷമണിഞ്ഞ 30 പേരെയും വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇവർ ലങ്കൂർ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കിയും ചേഷ്ടകൾ കാണിച്ചും കുരങ്ങന്മാരെ ഓടിക്കും. ഒറിജിനൽ ലങ്കൂർ കുരങ്ങന്മാരെ ഇറക്കുന്നതിൽ നിയമപരമായ തടസ്സം വന്നതോടെയാണ് ഇത്തരം നടപടികളെടുത്തത്. 

ഡൽഹി നഗരത്തിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ലങ്കൂർ കുങ്ങന്മാരുടെ കട്ടൗട്ടുകൾ (Photo: Twitter/@saliltripathi,@ABC)
ഡൽഹി നഗരത്തിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ലങ്കൂർ കുങ്ങന്മാരുടെ കട്ടൗട്ടുകൾ (Photo: Twitter/@saliltripathi,@ABC)

ജി20 നടക്കുന്ന പ്രദേശമെല്ലാം അതീവസുരക്ഷയിലാണ്. രാഷ്ട്രതലവന്മാർ താമസിക്കുന്ന ഹോട്ടലുകൾ, ജി20യുടെ പ്രധാനവേദിയായ പ്രഗതിമൈതാനത്തിലേക്കുള്ള പാത തുടങ്ങിയ ഇടങ്ങളിലെല്ലാം കുരങ്ങുകൾ സ്ഥാനം പിടിച്ചിരുന്നു. നിലവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുരങ്ങന്മാരെ തുരത്തിയിട്ടുണ്ട്. ശാസ്ത്രീഭവൻ, കൗഡില്ല്യ മാർഗ്, റിജ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഹനുമാൻ കുരങ്ങിന്റെ ചിത്രങ്ങൾ ഡൽഹി മുനിസിപ്പൽ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. 2015ൽ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഡൽഹി സന്ദർശനത്തിനെത്തിയപ്പോൾ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരുന്നു.

Content Highlights: Langur | Delhi | G20 Summit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com