ADVERTISEMENT

പ്ലാസ്റ്റിക്ക് അരിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്ലാസ്റ്റിക് മാലിന്യ പുന:ചംക്രമണ പ്രക്രിയയുടെയും അരി ഉത്പാദനത്തിന്റെയും ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് സന്ദേശം അയച്ചു. വാസ്തവമറിയാം.

അന്വേഷണം

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ തിരഞ്ഞപ്പോള്‍ വൈറൽ വിഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ വിഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു.

 സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുത്തി സമ്പുഷ്ടീകരിക്കുന്ന ഫോര്‍ട്ടിഫൈഡ് അരിയുടെ നിർമ്മാണ പ്രക്രിയയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. ഞങ്ങൾക്ക് ലഭിച്ച ഒരു വെബ്‌സൈറ്റിലെ ലേഖനത്തിൽ നല്‍കിയിട്ടുള്ള വിവരങ്ങളിലും ഫോര്‍ട്ടിഫൈഡ് അരി നിര്‍മാണത്തെക്കുറിച്ചുള്ള വിഡിയോയാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഗുണനിലവാരം കൂടുതലുള്ള , ഫോര്‍ട്ടിഫൈഡ് അരിക്ക്  പോഷകാഹാരക്കുറവ് പരിഹരിക്കാനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഫോര്‍ട്ടിഫൈഡ് അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റിപ്പോർട്ടും അരിയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന വാദം തള്ളിക്കളയണമെന്ന് FSSAIയുടെ നിർദ്ദേശവും ഞങ്ങൾക്ക് ലഭിച്ചു. 

കൂടുതൽ വ്യക്തതയ്ക്കായി ഒരു ഒരു സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനുമായി ഞങ്ങൾ സംസാരിച്ചു.സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഗുണനിലവാരം കൂടുതലുള്ള , ഫോര്‍ട്ടിഫൈഡ് അരി വിതരണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ പോഷകാംശം ഉള്‍പ്പെടുത്തി കൃത്രിമമായി നിര്‍മിക്കുന്നതാണ് ഫോർട്ടിഫൈഡ് റൈസ് എന്ന് വ്യക്തമായി.

വാസ്തവം

പ്ലാസ്റ്റിക്ക് അരിയുടെ നിർമ്മാണമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധാരണാജനകമാണ്.  പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുത്തി സമ്പുഷ്ടീകരിക്കുന്ന ഫോര്‍ട്ടിഫൈഡ് അരിയുടെ നിർമ്മാണ പ്രക്രിയ ദൃശ്യങ്ങളാണ് വിഡിയോയിൽ.

English Summary:Video shows the manufacturing process of fortified rice enriched with nutritional elements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com