ADVERTISEMENT

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.പോസ്റ്ററിൽ അശ്ലീല ചിത്രമെന്ന തരത്തിലാണ് പ്രചാരണം. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന പോസ്റ്റ്
പ്രചരിക്കുന്ന പോസ്റ്റ്

ഒരു വേദിയിൽ രാജ്യസഭാ എംപി എ.എ. റഹീം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്ന ഒരു പോസ്റ്ററിലെ ചിത്രമാണ് വൈറൽ ചർച്ചകളിലിടം പിടിച്ചത്. ഒപ്പം മറ്റ് ചിലരും ചിത്രത്തിലുണ്ട്. നല്ല സംസ്കാര സമ്പന്നമായ പോസ്റ്റർ എന്നാണ് പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി എന്ന് ആലേഖനം ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടു. ലഭിച്ച സൂചനയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് തിരഞ്ഞപ്പോൾ പത്തനംതിട്ടയിൽ 2022 ഏപ്രിൽ 27 മുതൽ 30 വരെയാണ് സമ്മേളനം നടന്നതെന്ന വാർത്തകൾ  ഞങ്ങൾക്ക് ലഭിച്ചു.

ചില വാർത്തകൾക്കൊപ്പമുള്ള ചിത്രങ്ങളിലും ഇതേ വൈറൽ ചിത്രം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വൈറൽ ചിത്രത്തിലെ ലോഗോയല്ല ഇതിൽ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ  തിരഞ്ഞപ്പോൾ ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. 

എന്നാൽ ഈ ചിത്രത്തിലും വൈറൽ ചിത്രത്തിലെ ലോഗോയല്ല ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമായി. ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റെ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിമിന് നല്‍കി നിര്‍വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ. യു. ജനീഷ്കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജി സംഗേഷ് എന്നിവര്‍ പങ്കെടുത്തു എന്ന കുറിപ്പിനൊപ്പമാണ് ചിത്രമടങ്ങിയ പോസ്റ്റ്.

പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചും ഞങ്ങൾ അന്വേഷിച്ചു.കേരളവർമ്മ കോളേജിൽ 2021ൽ നവാഗത വിദ്യാർത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഫ്ലെക്സ് വിവാദത്തിൽ ഉൾപ്പെട്ട ചിത്രമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ എന്ന തരത്തിൽ പ്രചരിക്കുന്നത്.

ഇതിൽ നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ എന്ന അവകാശവാദത്തോടെ വൈറലാകുന്ന ചിത്രം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്നുള്ള യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്താണ് വൈറൽ പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: Viral image of the poster of DYFI state conference Is Edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com