ADVERTISEMENT

നീണ്ട പതിനേഴ് ദിനങ്ങളിലെ ഭീതികരമായ തുരങ്ക ജീവിതത്തിന് ശേഷം സുരക്ഷിതരായി പുറത്തെത്തിച്ച 41 തൊഴിലാളികളുടെ രക്ഷാദൗത്യത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങൾ നിറയെ. ഇതിനിടെ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ദൗത്യ സംഘത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു  ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ സംഘം എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.റിവേഴ്സ് ഇമേജ് സെർച്ചിൽ ചിത്രം പരിശോധിച്ചപ്പോൾ ദേശീയ മാധ്യമങ്ങളുുടെ സമൂഹ മാധ്യമ പേജുകളിലടക്കം ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

എന്നാൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ ചിത്രത്തിലുള്ള വ്യക്തികൾക്ക് ചില  പ്രത്യേകതകൾ ശ്രദ്ധയിൽപ്പെട്ടു.കൈകളിലെ വിരലുകൾ ക്രമരഹിതമാണെന്നും പലരുടെയും കണ്ണുകളിലും നോട്ടത്തിലും വ്യത്യാസമുണ്ടെന്നും  വ്യക്തമായി.ഇതിൽ നിന്ന് ചിത്രം എഐ ആണെന്ന സൂചനകൾ ലഭിച്ചു. കൂടാതെ വൈറൽ ചിത്രത്തിന് താഴെയായി EXCLUSIVE MINDS എന്ന വാട്ടർ മാർക്ക് കണ്ടെത്തി. ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡുകളുടെ പരിശോധനയിൽ   EXCLUSIVE MINDS എന്ന ട്വിറ്റർ പേജിൽ ഉത്തരകാശി തുരങ്ക രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നതിനൊപ്പം വൈറൽ ചിത്രവും ഞങ്ങൾക്ക് ലഭിച്ചു.ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ ചിത്രങ്ങൾ എഐ നിർമ്മിതമാണെന്ന് പേജ് അറിയിപ്പായി നൽകിയിട്ടുണ്ട്. 

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ എഐ നിർമ്മിതമാണ് ചിത്രങ്ങളെന്ന് വ്യക്തമാക്കി Exclusive Minds പേജ് അറിയിപ്പുമായി രംഗത്തെത്തിയിരുന്നു. 

ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രങ്ങൾ എഐ നിർ‌മ്മിതമാണെന്ന് വ്യക്തമായി. 

വാസ്തവം

സിൽക്യാര രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ദൗത്യസംഘത്തിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ചിത്രം  എഐ നിർ‌മ്മിതമാണ്.

English Summary: The picture being circulated claiming to be of the mission team involved in the Uttarakhand rescue operation is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com