വൈദ്യുതി ബില്‍ അപ്ഡേറ്റ് ചെയ്യാത്തവർക്ക് പണി കിട്ടുമോ? സത്യമറിയാം | Fact Check
Mail This Article
വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന, കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ സന്ദേശം എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
അന്വേഷണം
Dear consumer,Your electricity power connection will be Disconnected tonight 09:00 pm. Because your previous month bill was not updated, please immediately call our electricity officer Mr Devesh joshi ministry of power would like to calrify that although we encourage our consumer's to always keep updated.Now you update your bill by just calling our electricity helpline number.To update your bill call our electricity helpline number :-07810841164.Follow our official social media accounts @ministryofpower on twiter, facebook, instgram and YouTube എന്നാണ് ചീഫ് ഇലക്ട്രിസിറ്റി ഓഫീസറുടെ പേരിലാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം. എക്സ് പ്ലാറ്റ്ഫോമിലടക്കം നിരവധി പേർ ഈ സന്ദേശം ഷെയര്‍ ചെയ്തിട്ടുണ്ട്.
വ്യക്തതയ്ക്കായി ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ പ്രസ് ഇന്‍ഫർമേഷ്യന്‍ ബ്യൂറോയുടെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു.
പ്രചരിക്കുന്ന കത്ത് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയതല്ലെന്നും കത്തില്‍ നൽകിയിരിക്കുന്ന നമ്പറില്‍ വിളിച്ച് വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈമാറരുത് എന്നും വ്യക്തമാക്കിയാണ് പ്രസ് ഇന്‍ഫർമേഷ്യന്‍ ബ്യൂറോയുടെ ട്വീറ്റ്.
കൂടാതെ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വിവിധ നമ്പരുകളാണ് തട്ടിപ്പുകാർ നൽകിയിരിക്കുന്നത്.
കൂടുതൽ തിരഞ്ഞപ്പോൾ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു.
വാസ്തവം
വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന, കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.
English Summary : The message circulating claiming to be issued by the Union Ministry of Power is fake