ADVERTISEMENT

ഒരു ചെറിയ മരപ്പലക പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ സൂക്ഷ്മമായി സൈക്കിൾ ഓടിക്കുന്ന വിഡിയോ ഫേയ്സ്ബുക്ക് റീലുകളിൽ ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന അവകാശവാദവുമായി വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

അന്വേഷണം

ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിഡിയോ കാണാം

ഞങ്ങൾ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നേപ്പാളിലെ കപിലവസ്തുവിൽ നടന്ന സൈക്കിൾ ബാലൻസ് സാഹസിക മത്സരത്തിൽ  സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം.

രണ്ടാം സൈക്കിൾ പ്ലാങ്ക് ബാലൻസ് മത്സരത്തിന്റെ രണ്ടാം പതിപ്പിന്റെ കിരീടം മണിക് ശ്രേഷ്ഠ നേടി എന്നാണ് റിപ്പോർട്ടിനൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നത്.

വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, നേപ്പാളിൽ നിന്നുള്ളതാണ്. കൂടാതെ ഇന്ത്യയിൽ, തപാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് മാർക്കിന്റെയും പരീക്ഷയിലെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ്. ഇക്കാരണങ്ങളാൽ തന്നെ അവകാശവാദം തെറ്റാണ്.

വസ്തുത

ഇന്ത്യയിൽ, തപാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് മാർക്കിന്റെയും സെലക്ഷൻ പരീക്ഷയിലെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ്. വിഡിയോയിലെ അവകാശവാദം തെറ്റാണ്. പ്രചരിക്കുന്ന വിഡിയോ നേപ്പാളിലെ കപിലവസ്തുവിൽ നടന്ന മത്സരത്തിൽ നിന്നുള്ളതാണ്.

English Summary : The video is from a competition held in Kapilvastu,Nepal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com