ADVERTISEMENT

അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞെന്ന് അവകാശവാദത്തോടെയുള്ള ഒരു ന്യൂസ് കാർഡ് മനോരമ ഓൺലൈന്റെ പേരിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം

കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളും പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ എന്ന എഴുത്തിനൊപ്പമുള്ള കാർഡാണ് വ്യാപകമായി പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും  വെബ്സൈറ്റ് www.manoramaonline.com/news എന്ന് നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്.

Satheeshan-3

കാർഡിലെ എഴുത്തിൽ ഉപയോഗിച്ചിട്ടുള്ള ഫോണ്ടിൽ നിന്ന് തന്നെ ന്യൂസ് കാർഡ് മനോരമ ഓൺലൈനിന്റെതല്ല എന്ന് വ്യക്തമാണ്.

മനോരമ ഓൺലൈന്റെ സമൂഹമാധ്യമ പേജിൽ ഇത്തരത്തിൽ ഒരു  കാർഡ് നൽകിയിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. എന്നാൽ ഏപ്രിൽ നാലിന്  മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വൈറൽ കാർഡിനോട് സമാനമായ മറ്റൊരു കാർഡ് ഞങ്ങൾക്ക് ലഭിച്ചു.

VDarticle1

 'ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ'എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് എന്നെഴുതിയ കാർഡാണ് ഞങ്ങൾക്ക് ലഭിച്ചത്. വൈറൽ കാർഡിലേതിന് സമാനമായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചിത്രവും ഈ കാർഡിൽ ഉണ്ട്. കാർഡിലെ പശ്ചാത്തല നിറത്തിനും സാമ്യമുണ്ട്.

ഞങ്ങളുടെ ഓൺലൈൻ ന്യൂസ് ഡെസ്ക് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ  ഇത്തരത്തിൽ ഒരു കാർഡ്  മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമായി. ഇതിൽ നിന്ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വി.ഡി.സതീശന്റെ ചിത്രമുള്ള മറ്റൊരു കാർഡിലെ 'ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ, എസ്ഡിപിഐ പിന്തുണ നിരസിച്ച് യുഡിഎഫ് ' എന്ന വാക്യങ്ങൾ  എഡിറ്റ് ചെയ്താണ് വൈറൽ കാർഡിൽ 'കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അന്യായമായി തടങ്കലിൽ ഇട്ട പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരെ മോചിപ്പിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് വി ഡി സതീശൻ' എന്ന വാക്യങ്ങൾ ചേർത്തിരിക്കുന്നതെന്ന് വ്യക്തമായി.

Article

ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി പ്രതിപക്ഷ നേതാവ്  വി.ഡി.സതീശന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ വൈറൽ പ്രസ്താവന വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

∙വാസ്തവം

വി.ഡി.സതീശന്റെ പ്രസ്താവന എന്ന അവ കാശവാദത്തോടെ മനോരമ ഓൺലൈനിന്റെ പേരിൽ  പ്രചരിക്കുന്ന കാർഡ് വ്യാജമാണ്. മനോരമ ഓൺലൈനിന്റെ മറ്റൊരു ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് വൈറൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്.

English Summary : The card circulating in the name of Manorama Online with the statement of V.D. Satheesan is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com