ADVERTISEMENT

കിയ മുഖ്യമായും ഇന്ത്യയ്ക്കു വേണ്ടി രൂപപ്പെടുത്തിയ ഇടത്തരം എസ്‌യുവിയാണു ‘സെൽറ്റോസ്’. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എൻജിനുകളും സിവിടി, 7- സ്പീഡ് ഡിസിടി, 6 സ്പീഡ് എടി എന്നീ ഓട്ടമാറ്റിക് ഗിയർബോക്സുകളും 6 - സ്പീഡ് മാനുവൽ ഗിയർ ബോക്സുമാണ് സെൽറ്റോസിനുള്ളത്.  11 ലക്ഷം - 18 ലക്ഷം രൂപ നിലവാരത്തിൽ വില പ്രതീക്ഷിക്കുന്ന എസ്‌യുവി ഓഗസ്റ്റിൽ വിപണിയിലെത്തും. 37 സ്മാർട് ഫീച്ചറുകൾ ഉള്ള യുവോ കണക്ടിവിറ്റി സംവിധാനം അടക്കം ധാരാളം ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Kia Motors Showcases 16 Models at Auto Expo 2018

ആധുനിക 7DCT ട്രാൻസ്‍മിഷൻ സഹിതമെത്തുന്ന 1.4 ടർബോ GDI പെട്രോൾ എൻജിൻ മോഡൽ മിഡ്സൈസ് എസ്‌യുവി രംഗത്തു പുതുമയാണ്.  ആന്ധ്രപ്രദേശിലെ അനന്തപുരിലാണു നിർമിക്കുന്ന കാർ, വിശാലവും ആഡംബരപൂർവമായ ഉൾഭാഗവും സാങ്കേതിക സൗകര്യങ്ങളും ആധുനിക, സ്റ്റൈലിഷ് ഡിസൈനും വഴി ശ്രദ്ധേയമാകുന്നു. ഇന്ത്യയെ ലക്ഷ്യമാക്കി നിർമ്മിച്ചതാണെങ്കിലും ലോകനിലവാരം പുലർത്തുന്ന കാർ ഗൾഫ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും വിൽപനയ്ക്കെത്തിക്കും. 160 നഗരങ്ങളിലായി 265 വിൽപന - സർവീസ് കേന്ദ്രങ്ങളാണ് തുടക്കത്തിൽ. സെയിൽസ് മുതൽ സർവീസ് വരെയുള്ള ഉപഭോക്താവ് ഇടപെടുന്ന എല്ലാ മേഖലകളും ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്.

kia-seltos-4
Kia Seltos

3 എൻജിനുകൾ

1.5 ലീറ്റർ സ്മാർട്സ്ട്രീം പെട്രോൾ എൻജിൻ: കരുത്ത് 115എച്ച്പി, കുതിപ്പുശേഷി (ടോർക്) 144 എൻഎം

1.4 ലീറ്റർ ടർബോ ജിഡിഐ പെട്രോൾ: കരുത്ത് 140 എച്ച്പി, ടോർക് 242 എൻഎം

1.5 ലീറ്റർ ടർബോ ഡീസൽ: കരുത്ത് 115 എച്ച്പി, ടോർക് 250 എൻഎം

kia-seltos-2
Kia Seltos

4 ഗിയർബോക്സ്

എല്ലാ എൻജിനുകളോടൊപ്പവും 6–സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും. എന്നാൽ ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ ഓരോ എൻജിൻ ഓപ്ഷനും വ്യത്യസ്തം. 1.5 ലീറ്റർ പെട്രോളിനൊപ്പം സിവിടി ഓട്ടമാറ്റിക് ആണ്. ഇന്റലിജന്റ് കണ്ടിന്യുവസ്‍ലി വേരിയബിൾ ട്രാൻസ്‍മിഷൻ എന്നു കിയ വിളിക്കുന്നു.

kia-seltos-3
Kia Seltos

1.4 ലീറ്റർ ടർബോ പെട്രോൾ മോഡലിൽ 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ആണു വരുക. 1.5 ലീറ്റർ ടർബോ ഡീസലിനൊപ്പം 6–സ്പീഡ് ടോർക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സ് ലഭ്യമാക്കുന്നു.  സെൽറ്റോസിൽ വിവിധ ഡ്രൈവിങ് മോഡുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി ഇന്ധനം ലാഭിക്കാനാകുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്‍തതാണ് ഇക്കോ മോഡ്. സ്പോർട് മോഡിൽ ഡൈനമിക് ഡ്രൈവിങ് അനുഭവം ആസ്വദിക്കാം. രണ്ടിന്റെയും ഇടയ്ക്കുള്ളൊരു  ബാലൻസാണ് നോർമൽ മോഡ്. ഇതോടൊപ്പം, മൾട്ടിപ്പിൾ മഡ്, വെറ്റ്, സാൻഡ് എന്നിങ്ങനെ ഗ്രിപ്പ് കൺട്രോളുകളുമുണ്ട്.

kia-seltos-1
Kia Seltos

യുവോ

കിയയുടെ ആഗോള ടെക്നോളജിയായ യുവോ കണക്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ, സേഫ്റ്റി, സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്‍മെന്റ്, റിമോട്ട് കൺട്രോൾ, കൺവീനിയൻസ് എന്നീ 5 വിഭാഗങ്ങളിലായി 37 സ്മാർട് ഫീച്ചറുകളാണ് ഈ സംവിധാനം നൽകുന്നത്. ഉപയോക്താക്കൾക്ക് ഈ സംവിധാനം ആദ്യ 3 വർഷത്തേക്കു സൗജന്യമായി ഉപയോഗിക്കാം. 

kia-seltos-2
Kia Seltos

ഡിസൈൻ

കിയയുടെ ഡിസൈൻ മുഖമുദ്രയായ ടൈഗർ നോസ് ഗ്രിൽ, സവിശേഷ ബംപർ, ബോഡിയിലെ സ്ട്രോങ് ലൈനുകളും നീളൻ ബോണറ്റ് എന്നിങ്ങനെ ഓരോ എക്സ്റ്റീരിയർ ഘടകവും ശ്രദ്ധേയമാക്കാൻ കിയയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഹെഡ് ലാംപ്, ഡിആർഎൽ, ടെയിൽ ലാംപ്, ഫോഗ് ലാംപ് എന്നിങ്ങനെ എല്ലാം എൽഇഡിയാണ്.

kia-seltos-1
Kia Seltos

സേഫ്റ്റി

6 എയർ ബാഗുകൾ, എബിഎസ്, പാർക്കിങ് സെൻസർ, ബ്ലൈൻഡ് വ്യൂ മിറർ എന്നിങ്ങനെ സുരക്ഷാ സജ്ജീകരണങ്ങളേറെ. ഡെഡിക്കേറ്റഡ് റോഡ് സൈഡ് അസിസ്റ്റൻസും,എമർജൻസി സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഡെഡിക്കേറ്റഡ് കോൾ സെൻററിലേക്ക് അലേർട്ട് നൽകുന്ന എസ്ഒഎസ് ബട്ടണും ഉള്ളിലെ റിയർവ്യൂ മിററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com