ADVERTISEMENT

കീവ്∙  യുക്രെയ്നിൽ ക്രിസ്മസ് അവധി ഡിസംബർ 25 ലേക്ക് മാറ്റുന്ന നിയമം പാസാക്കി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യപ്രകാരം ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷം. യുക്രെയനും ഈ പാരമ്പര്യം തന്നെയാണ് പിന്തുടർന്നിരുന്നത്.  

ഈ മാസം ആദ്യം അവധി മാറ്റുന്ന ബിൽ പാർലമെന്റിൽ പാസാക്കിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ബില്ലിൽ ഒപ്പുവച്ചതോടെ ഇത് നിയമമായി മാറി. പുതിയ നിയമത്തിലൂടെ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷം അടിച്ചേൽപ്പിക്കുന്ന റഷ്യൻ പൈതൃകം ഉപേക്ഷിക്കാൻ യുക്രെയ്നെ സഹായിക്കുമെന്നും സ്വന്തം പാരമ്പര്യങ്ങളോടെ  അവധി ദിനങ്ങളും ആഘോഷിക്കാൻ ഇനി യുക്രെയ്ൻ സാധിക്കുമെന്ന് പാർലമെന്‍റ് അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിൽ റഷ്യൻ ഓർത്തഡോക്‌സ് സഭയ്ക്ക് എതിർപ്പുണ്ടെന്ന് വാർത്തകളും പുറത്ത് വരുന്നുണ്ട്

Read also: ഡെലവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന തലാബത്ത് ജീവനക്കാരന്‍റെ വിഡിയോ വൈറലാകുന്നു.

യുക്രെയ്‌നും റഷ്യയും ഓർത്തഡോക്‌സ്  ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്, എന്നാൽ 2014-ൽ റഷ്യ യുക്രെയ്ൻ മേഖലകൾ പിടിച്ചെടുക്കുന്നതിന് നീക്കം തുടങ്ങിയതോടെ യുക്രെയ്‌യനിലെ ഓർത്തഡോക്‌സ് സമൂഹത്തിന്റെ വലിയൊരു ഭാഗം മോസ്‌കോയുടെ കീഴിൽ നിന്ന് മാറി. റഷ്യയുടെ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് ​​കിറിൽ അധിനിവേശത്തെ പിന്തുണച്ചതും യുക്രെയ്നിലെ ഓർത്തഡോക്‌സ് സഭാ വിശ്വാസികളിൽ റഷ്യയുടെ കീഴിൽ നിന്നും മാറുന്നതിനുള്ള ആഗ്രഹം ശക്തമാക്കി. ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നതിനായി  പുതിയ കലണ്ടറിലേക്ക് മാറുകയാണെന്ന് യുക്രെയ്‌നിലെ ഗ്രീക്ക് കത്തോലിക്കാ സഭ ഫെബ്രുവരിയിൽ നിലപാട് സ്വീകരിച്ചിരുന്നു .

 

 

English Summary: Ukraine moves Christmas to December 25, distancing itself from Russian tradition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com