ADVERTISEMENT

ലണ്ടൻ ∙ യുകെയില്‍ അനധികൃതമായി ജോലി ചെയ്ത 12 ഇന്ത്യക്കാരെ ഹോം ഓഫിസ് എൻഫോഴ്സ്മെന്‍റ് ജീവനക്കാർ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മലയാളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബർമിങ്ഹാമിന് അടുത്തുള്ള റ്റിപ്റ്റണിലെ കിടക്ക ഫാക്ടറി, കേക്ക് ഫാക്ടറി എന്നിവിടങ്ങിൽ അനധികൃതമായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. വീസ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിനാണ് അറസ്റ്റ്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. കിടക്കനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്തു വന്നിരുന്ന നാല് പേരുമാണ് പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഹോം ഓഫീസ് ഈ ഫാക്ടറികളിൽ റെയ്ഡ് നടത്തുന്നത്. പിടിക്കപ്പെടുമെന്ന് മനസിലാക്കിയപ്പോള്‍ ഓടി രക്ഷപെടാന്‍ നോക്കിയവരെ പിന്നാലെയെത്തി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കിയിട്ടുണ്ട്. എട്ടുപേരെ ഇമിഗ്രേഷന്‍ ഓഫിസില്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍വിട്ടു.

അറസ്റ്റിലായ 12 പേരിൽ ഒരാൾ വീടുകളിൽ മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്തു വന്നിരുന്ന സ്ത്രീയാണ്. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്ന തൊഴിലുടമകളുടെ പിഴ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹോം ഓഫിസ് മൂന്നിരട്ടിയായി ഉയര്‍ത്തിയിരുന്നു. ഒക്ടോബറിലും നവംബറിലും ഇതേ കിടക്ക ഫാക്ടറിയില്‍ നിന്നും 30 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നതാണ്. ഇത്തരം തൊഴിലാളികളെ യുകെയില്‍ ചെന്നാല്‍ നിയമാനുസൃതം ജോലി ചെയ്യാം എന്ന് പറഞ്ഞു വഞ്ചിച്ചാണ് യുകെയില്‍ എത്തിക്കുന്നത് എന്ന് ഹോം ഓഫിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

English Summary:

12 Indians Arrested for Illegally Working in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com