ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ജർമൻ എയർലെൻസായ ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും.  ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനുള്ള സമ്മതം ലുഫ്താന്‍സയുടെ പ്രതിനിധികൾ അറിയിച്ചത്. 16.5% ശതമാനം ശമ്പള വർധന കാബിൻ ക്രൂവിലെ അംഗങ്ങളായ ഏകദേശം 19,000  പേർക്ക് 2026 അവസാനത്തോടെ ലഭിക്കുമെന്നാണ്  ട്രേഡ് യൂണിയന്‍ പ്രതിനിധികൾ അറിയിച്ചത്.  സ്റ്റാഫിന് 3,000 യൂറോ ($3,222) പണപ്പെരുപ്പ നഷ്ടപരിഹാര പേയ്മെന്‍റും ലഭിക്കും. അതനുസരിച്ച് ബോണസുകളും മറ്റ്  ആനുകൂല്യങ്ങളും വർധിക്കും 

ശമ്പള വർധന ആവശ്യപ്പെട്ട യുഎഫ്ഒ യൂണിയന്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഇത് ജർമൻ പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം വര്‍ധന നടപ്പാക്കുക. 

English Summary:

Lufthansa agrees pay rise with cabin crew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com