ADVERTISEMENT

ബർലിൻ ∙ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ച് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ ഏപ്രിൽ 18  വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു. ഓസ്ട്രിയൻ എയർലൈൻസും ഏപ്രിൽ 6 മുതൽ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

ഈ മാസം സിറിയയിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാരെ കൊലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു. ഗാസ മുനമ്പിൽ സംഘർഷം ആരംഭിച്ചതു മുതൽ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രയേൽ ഇടപെടുന്നുണ്ട്.

English Summary:

German Lufthansa and Austrian Airlines have Canceled Services to Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com